ന്യൂഡൽഹി: വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്ന കേന്ദ്ര ജീവനക്കാർക്ക് 26 ആഴ്ച(180 ദിവസം) പ്രസവാവധി അനുവദിക്കുമെന്ന് പേഴ്സനൽ മന്ത്രാലയം ഉത്തരവിറക്കി. ഇതുസംബന്ധിച്ച് 2015ൽ ഡൽഹി ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവ് സഹിതം കേന്ദ്ര സർക്കാർ വകുപ്പുകൾക്ക് മന്ത്രാലയം കത്തയച്ചു. ഇക്കാര്യം വ്യാപക പ്രചാരണം നടത്തണമെന്നും നിർദേശിച്ചു.
വാടക ഗർഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളുടെ അമ്മയായ കേന്ദ്രീയ വിദ്യാലയ അധ്യാപിക പ്രസവാവധി നിഷേധിക്കപ്പെട്ടതിനെതുടർന്ന് നൽകിയ ഹരജിയിലാണ് ഡൽഹി ൈഹകോടതി വിധിയുണ്ടായത്. അധ്യാപിക യഥാർഥ അമ്മയല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അവധി നിഷേധിച്ചത്. എന്നാൽ, ഇവർ അവധിക്ക് അർഹയാണെന്ന് ഹൈകോടതി വിധിച്ചു.
വാടക ഗർഭധാരണത്തിലൂടെ അമ്മയാകുന്നവർക്ക് എന്നുമുതൽ, എത്ര ദിവസം അവധി നൽകണമെന്ന കാര്യം അധികൃതർക്ക് തീരുമാനിക്കാമെന്നും വിധിയിലുണ്ടായിരുന്നു. പ്രസവത്തിനുമുേമ്പ അവധിക്ക് അപേക്ഷിക്കുന്നവരുടെ കാര്യത്തിൽ വിശദ പരിശോധന നടത്തണം. വാടകക്ക് ഗർഭംധരിക്കുന്ന സ്ത്രീയും പിന്നീട് ആ കുഞ്ഞിെൻറ അമ്മയാകുന്ന സ്ത്രീയും ജീവനക്കാരാണെങ്കിൽ, ആർക്കാണ് പ്രസവാവധി അനുവദിക്കേണ്ടത് എന്ന കാര്യം അധികൃതർക്ക് യുക്തംപോലെ തീരുമാനിക്കാമെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.