കോട്ടയം: സംസ്ഥാനത്ത് ഗുണ്ടാരാജാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തീവ്രസ്വഭാവമുള്ള സർക്കാറാണ് കേരളം ഭരിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കുന്നില്ല . കണ്ണൂരിലെ ആർ.എസ്.എസ് പ്രവർത്തെൻറ കൊലപാതകമടക്കം കാര്യങ്ങളും കേന്ദ്രത്തെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മർദനമേറ്റ് ആശുപത്രിയിൽ കഴിയുന്ന ബി.ജെ.പി കുമരകം പഞ്ചായത്ത് അംഗങ്ങളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സി.പി.എമ്മും ബി.െജ.പിയും ക്രമസമാധാനം തകർക്കുന്നു -െചന്നിത്തല
തിരുവനന്തപുരം: കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകമുണ്ടായത് അപലപനീയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ സി.പി.എമ്മും ആർ.എസ്.എസും ആയുധം താഴെവെക്കണം. അവിടെ നടത്തിയ സമാധാനശ്രമങ്ങള്‍ ആത്മാര്ത്ഥതയോടെയല്ലെന്ന് കഴിഞ്ഞദിവസം നടന്ന കൊലപാതകം തെളിയിക്കുന്നു. ഇരുകക്ഷികളും പുറത്ത് സമാധാനം പ്രസംഗിക്കുകയും ഉള്ളില്‍ ആയുധത്തിന് മൂര്ച്ചകൂട്ടുകയുമാണ്. ഒരുവര്‍ഷത്തിനിടയില്‍ കണ്ണൂരില്‍ എട്ട് രാഷ്ട്രീയകൊലപാതകങ്ങളാണുണ്ടായത്. സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്ന കക്ഷികളുടെ ആഭിമുഖ്യത്തിലാണ് അരുംകൊലകള്‍ നടക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്. സമാധാനം നിലനിര്‍ത്താന്‍ ബാധ്യതയുള്ള ഇരു പാര്‍ട്ടികളും ചേര്‍ന്ന് കേരളത്തില്‍ ക്രമസമാധാനനില തകര്‍ക്കുകയാണ്. ഇനിയെങ്കിലും ചോരക്കളി അവസാനിപ്പിക്കാനുള്ള വിവേകം ഇരുകക്ഷികളുടെയും നേതൃത്വം കാണിക്കണം. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമം ആരംഭിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമവാഴ്ച ഉറപ്പാക്കാൻ മുഖ്യമന്ത്രിക്കായില്ല –ഉമ്മൻ ചാണ്ടി
മലപ്പുറം: സംസ്ഥാനത്ത് നിയമവാഴ്ച തകർന്നതിെൻറ ഉത്തരവാദിത്തത്തിൽ നിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂനിയൻ കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകേരാട് സംസാരിക്കുകയായിരുന്നു. അക്രമം അവസാനിപ്പിക്കുെമന്ന ഉറപ്പ് പാലിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചില്ല. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും വ്യത്യാസമില്ല. എന്നാൽ, ഭരണകക്ഷി എന്ന നിലയിൽ സി.പി.എമ്മിന് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.