പട്ന: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനോട് ഉപമിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഉന്നിനെ പോലെ നിഷ്‌കരുണം രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ് മമത എന്നാണ് ആരോപണം. ബിഹാര്‍ സന്ദര്‍ശിച്ച ശേഷം ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ ജനാധിപത്യം ഹനിക്കപ്പെടുകയാണ്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്ന് അംഗീകരിക്കാന്‍ മമത ഇതുവരെ തയ്യാറായിട്ടില്ല. രാജ്യത്തിന്റെ ഫെഡറല്‍ ഘടനയെ അവഹേളിക്കുകയാണ് അവർ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ചേരുന്ന നിതി ആയോഗിന്‍റെ യോഗങ്ങളില്‍ ഒരിക്കലും മമത പങ്കെടുത്തിട്ടില്ലെന്നും ഗിരിരാജ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.