ന്യൂഡൽഹി: ജഹർലാൽ നെഹ്റു യൂനിവേഴ്സിറ്റിയിൽ മുഴുവൻ ജനറൽ സീറ്റുകളും ഇടത് സഖ്യത്തിന്. ബി.ജെ.പിയുടെ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയെ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയാണ് എസ്.എഫ്.െഎ, െഎസ, ഡി.എസ്.എഫ് സഖ്യം ജെ.എൻ.യുവിൽ വെന്നിക്കൊടി പാറിച്ചത്. എ.ബി.വി.പിയുടെ നിധി ത്രിപാഠിയെ 464 വോട്ടുകൾക്ക് തോൽപ്പിച്ച് ഇടതുസഖ്യം സ്ഥാനാർഥി ഗീതാ കുമാരി പ്രസിഡൻറ് സ്ഥാനത്തേക്ക് വിജയിച്ചു.
െഎസയുടെ സിമോൺ സോയ ഖാനാണ് വൈസ് പ്രസിഡൻറ്. ദുർഗേഷ് കുമാറിനെയാണ് സോയ തോൽപ്പിച്ചത്. ഇടതു സഖ്യം സ്ഥാനാർഥി ഡഗ്ഗിരാല ശ്രീകൃഷ്ണ ജനറൽ സെക്രട്ടറിയായും വിജയിച്ചു. ശുബാനാസു സിങ്ങാണ് ജോയിൻറ് സെക്രട്ടറി.
തെൻറ വിജയത്തിെൻറ അവകാശം പൂർണമായും വിദ്യാർഥികൾക്ക് അവകാശപ്പെട്ടതാണ് ജെ.എൻ.യു പ്രസിഡൻറ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗീതാ കുമാരി പറഞ്ഞു. നജീബ് വിഷയം, ജെ.എൻ.യുവിലെ സീറ്റുകൾ വെട്ടികുറക്കൽ, പുതിയ ഹോസ്റ്റലുകൾ, സ്വയംഭരണം സംരക്ഷിക്കൽ തുടങ്ങിയ കാര്യങ്ങളിൽ സജീവമായ ഇടപെടലുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ 32 കൗൺസിലർമാരെ തെരഞ്ഞെടുത്തതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.