യുനൈറ്റഡ് നേഷന്‍സ്: ചരിത്രത്തില്‍ ആദ്യമായി ദീപാവലി ആഘോഷിച്ച് ഐക്യരാഷ്ട്രസഭ. യു.എന്നിന്‍െറ ആസ്ഥാനമായ ന്യൂയോര്‍ക്കിലെ കെട്ടിടത്തിന്‍െറ ചുവരില്‍ നീല വെളിച്ചത്തില്‍ ‘ഹാപ്പി ദീവാലി’ എന്ന് വലിയ അക്ഷരങ്ങളില്‍ തിളങ്ങി. ഈ കാഴ്ച മൂന്നു ദിവസം നീണ്ടുനില്‍ക്കും. ഈ വര്‍ഷം മുതല്‍ ദീപാവലി ദിനം ഐച്ഛികമായ അവധി ദിനമായും യു.എന്‍ പ്രഖ്യാപിച്ചു. ഇനിയുള്ള ദീപാവലി ദിനത്തില്‍ ഐക്യരാഷ്ട്രസഭയില്‍ യോഗങ്ങള്‍ ഉണ്ടാവില്ല.
ഇന്ത്യയുടെ യു.എന്നിലെ സ്ഥിരം പ്രതിനിധിയായ സയ്യിദ് അക്ബറുദ്ദീന്‍ യു.എന്നിന്‍െറ അംഗീകാരം ട്വീറ്റ് ചെയ്തു. ഈ ശ്രമത്തിന് ജനറല്‍ അസംബ്ളിയുടെ പ്രസിഡന്‍റിന് നന്ദിപറഞ്ഞ അദ്ദേഹം ആശംസ തെളിയിച്ച ന്യൂയോര്‍ക് കെട്ടിടത്തിന്‍െറ ചിത്രവും പോസ്റ്റ് ചെയ്തു. 2014 ഡിസംബര്‍ 29നാണ് ദീപാവലി ആഘോഷമായി അംഗീകരിക്കുന്ന പ്രമേയം യു.എന്‍ ജനറല്‍ അസംബ്ളി പാസാക്കിയത്. ആസ്ട്രേലിയയിലെ സിഡ്നി ഓപറ ഹൗസിലും വര്‍ണാഘോഷത്തിന്‍െറ ഒരു രാവു കടന്നുപോയി. കഴിഞ്ഞ ജൂണില്‍ അന്തര്‍ദേശീയ യോഗ ദിനത്തോടനുബന്ധിച്ചും യു.എന്‍ കെട്ടിടം അലങ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.