നാലു വർഷ ബിരുദ കോഴ്​സുമായി ഡൽഹി സർവകലാശാല

ന്യൂഡൽഹി: ബിരുദം നാലു വർഷം ആ​ക്കാനൊരുങ്ങി ഡൽഹി സർവകലാശാല. അടുത്ത അധ്യായന വർഷം മുതലാണ്​ മാറ്റം വരുന്നത്​. ചൊവ്വാഴ്​ച ചേരുന്ന എക്​സിക്യുട്ടീവ്​ കൗൺസിലിൽ അന്തിമ അനുമതി നൽകുമെന്നാണ്​ റിപ്പോർട്ട്​. ​കേന്ദ്ര സർക്കാറി​െൻറ പുതിയ വിദ്യാഭ്യാസ നയത്തിൽ ആവശ്യപ്പെടുന്ന ഓൺലൈൻ കോഴ്സുകൾ സജീവമാക്കുക, എംഫിൽ കോഴ്സുകൾ നിർത്തലാക്കുക തുടങ്ങിയവയും സർവകലാശാല ​ പരിഗണനയിലുണ്ട്​.

അക്കാദമിക്​ കൗൺസിൽ ഇതിന്​ അംഗീകാരം നൽകിയിട്ടുണ്ട്​. സർവകലാശാലയി​െല വിവിധ വകുപ്പുകളുമായോ അധ്യാപക സ​ംഘടനകളുമായോ ചർച്ച ചെയ്യാതെയാണ്​​ കേന്ദ്ര സർക്കാറി​െൻറ അഭിമാന പദ്ധതി നടപ്പാക്കാൻ സർവകലാശാല ഒരുങ്ങുന്നത്​. നാലു വർഷ ബിരുദ കോഴ്സ് 2013ൽ ഡൽഹി സർവകലാശാലയിൽ ആരംഭിച്ചിരുന്നു. എന്നാൽ, വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന്​ പിൻവലിച്ചു. ശക്തമായി ഇതിനെ എതിർത്തതോടെ 2014ൽ ഇതു പിൻവലിക്കേണ്ടി വന്നു.  

Tags:    
News Summary - University of Delhi with a four year degree course

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.