ഭാവി യുദ്ധങ്ങൾക്കായി ഇന്ത്യ ആളില്ലാ യുദ്ധോപകരണങ്ങൾ വികസിപ്പിക്കുന്നു

ന്യൂ​ഡ​ൽ​ഹി: യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളെ ആ​ധു​നി​ക​വ​ത്​​ക​രി​ക്കു​ന്ന​തി​​​െൻറ ഭാ​ഗ​മാ​യി ഇ​ന്ത്യ​യും പു​ത്ത​ൻ സാ​േ​ങ്ക​തി​ക​വി​ദ്യ​ക​ൾ പ​രീ​ക്ഷി​ക്കു​ന്നു. ആ​ളി​ല്ലാ ടാ​ങ്കു​ക​ളും ക​പ്പ​ലു​ക​ളും വി​മാ​ന​ങ്ങ​ളും റോ​ബോ​ട്ടി​ക്​ ആ​യു​ധ​ങ്ങ​ളു​മൊ​ക്കെ ഇ​ന്ത്യ​ൻ സേ​ന​യി​ൽ വൈ​കാ​തെ ഇ​ടം​പി​ടി​ക്കും. ക​ര-​വ്യോ​മ-​നാ​വി​ക സേ​ന വി​ഭാ​ഗ​ങ്ങ​ളി​ൽ ഇ​വ ന​ട​പ്പാ​ക്കു​മെ​ന്ന്​ പ്ര​തി​രോ​ധ നി​ർ​മാ​ണ സെ​ക്ര​ട്ട​റി അ​ജ​യ്​​കു​മാ​ർ പ​റ​ഞ്ഞു.

ടാ​റ്റ സ​ൺ​സ്​ ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ശേ​ഖ​റാ​ണ്​ പ​ദ്ധ​തി​യു​ടെ ച​ട്ട​ക്കൂ​ടും പ്ര​ത്യേ​ക​ത​ക​ളും തീ​രു​മാ​നി​ക്കു​ന്ന​ത്. സാ​യു​ധ​സേ​ന​യും സ്വ​കാ​ര്യ​മേ​ഖ​ല​യും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്ത മാ​തൃ​ക​യി​ലാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കു​ക. മ​റ്റു രാ​ഷ്​​ട്ര​ങ്ങ​ൾ ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇൗ ​മേ​ഖ​ല​യി​ൽ ചൈ​ന ശ​ത​കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​ർ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. യു.​എ​സ്, ബ്രി​ട്ട​ൺ, ഫ്രാ​ൻ​സ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ എ​ന്നി​വ​യും ഇൗ ​മേ​ഖ​ല​യി​ൽ മു​ത​ൽ​മു​ട​ക്കു​ന്നു. 

Tags:    
News Summary - Unmanned Military Weapons will Use Indian Army in Future -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.