ലഖ്നോ: ഉന്നാവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാറിനെ നാർകോ, നുണ പരിശോധന നടത്താൻ സി.ബി.െഎ. ചോദ്യം ചെയ്യലിൽ എം.എൽ.എ പരസ്പരവിരുദ്ധമായാണ് സംസാരിക്കുന്നതെന്ന് സി.ബി.െഎ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എട്ടു സംഘമായി തിരിഞ്ഞ് ഒരു മണിക്കൂർ വ്യത്യാസത്തിൽ ഒരേ ചോദ്യങ്ങൾ ചോദിച്ചപ്പോഴും പരസ്പരവിരുദ്ധമായിരുന്നു എം.എൽ.എയുടെ മറുപടി. ഇതേതുടർന്നാണ് നാർകോ അനാലിസിസ് പരിശോധനക്കൊരുങ്ങുന്നത്. എം.എൽ.എയെ ഏഴുദിവസം പൊലീസ് റിമാൻഡിൽ വിട്ടിരിക്കുകയാണ്. കൂട്ടുപ്രതി ശശി സിങ്ങിനെ നാലുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.