ലഖ്നോ: ഉന്നാവോ കൂട്ടബലാത്സംഗക്കേസിൽ കുറ്റാരോപിതനായ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെങ്കാർ സി.ബി.െഎ കസ്റ്റഡിയിലെടുത്തു. കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് സെങ്കാറിെന കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഇതുവരെയും എം.എൽ.എയെ അറസ്റ്റ് ചെയ്തിട്ടില്ല.
പ്രായപൂർത്തിയാകാത്ത െപൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതിനും പിതാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തിലുമാണ് ബങ്കർമൗ മണ്ഡലത്തിലെ എം.എൽ.എ സെങ്കാറിനെതിരെ കേസ്. ശക്തമായ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കുമൊടുവിലാണ് എം.എൽ.എെക്കതിരെ കേസെടുക്കകയും അന്വേഷണം സി.ബി.െഎക്ക് കൈമാറുകയും ചെയ്തത്. ഇന്നലെ അർധരാത്രി വരെ രാജ്യതലസ്ഥാനത്ത് ഉന്നാവോ, കത്വ ബലാത്സത്തെിെനതിരെ കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയിരുന്നു.
പ്രായപൂർത്തിയാകാത്തവർക്കെതിരായ ലൈംഗികപീഡനം തടയുന്ന നിയമം(പോക്സോ), െഎ.പി.സി വകുപ്പുകളാണ് എം.എൽ.എക്കെതിരെ ചുമത്തിയത്. ‘പോക്സോ’ പ്രകാരം കേസെടുത്താലുടൻ പ്രതിയെ അറസ്റ്റുചെയ്യണമെന്നാണ് നിയമം. എന്നാൽ, എം.എൽ.എയുടെ അറസ്റ്റ് പൊലീസ് നീട്ടിക്കൊണ്ടുപോകുകയാണ്. അറസ്റ്റ് സി.ബി.െഎയാണ് തീരുമാനിക്കുകയെന്ന് യു.പി ആഭ്യന്തര സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.
കഴിഞ്ഞ ജൂണിൽ എം.എൽ.എയും കൂട്ടാളികളും തന്നെ കൂട്ട ബലാത്സംഗത്തിനിരയാക്കിയെന്നാണ് 16കാരിയുടെ പരാതി. നീതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വീടിനുമുന്നിൽ ആത്മാഹുതിശ്രമം നടത്തിയതോടെയാണ് അധികൃതർ ഉണർന്നത്.
അതിനിടെ, കുൽദീപ് സിങ് സെങ്കാർ നൂറോളം അനുയായികൾക്കൊപ്പം ബുധനാഴ്ച അർധരാത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിലെത്തി നാടകീയരംഗം സൃഷ്ടിച്ചു. താൻ ഒളിവിലല്ലെന്ന് ബോധ്യപ്പെടുത്താനാണ് വന്നതെന്നും കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ചാണ് ഇയാൾ മടങ്ങിയത്. പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡിമരണത്തിൽ എം.എൽ.എയുടെ സഹോദരൻ അതുൽ സിങ്ങിനെ നേരേത്ത അറസ്റ്റുചെയ്തിരുന്നു.
പെൺകുട്ടിക്കും കുടുംബത്തിനും സംരക്ഷണം നൽകുമെന്ന് ഡി.ജി.പി ഒ.പി. സിങ് അറിയിച്ചു. പെൺകുട്ടിയുടെ പരാതി അവഗണിച്ചതിന് സാഫിപുർ സർക്കിൾ ഒാഫിസർ കുൻവാർ ബഹാദൂർ സിങ്ങിനെ സസ്പെൻഡ് ചെയ്തു. പെൺകുട്ടിയുടെ പിതാവിെൻറ കസ്റ്റഡിമരണത്തിൽ ഉന്നാവോ ജില്ല ആശുപത്രിയിലെ രണ്ടു േഡാക്ടർമാരെ സസ്പെൻഡ് ചെയ്തു. അതിനിടെ, എം.എൽ.എയെ അറസ്റ്റുചെയ്യുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കാൻ അലഹബാദ് ഹൈകോടതി യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.