അമേത്തി: മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും യു.പിയിലെ ആശുപത്രിക്കുമെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് ആം ആദ്മി പാർട്ടി എം.എൽ.എയും മുൻ ഡൽഹി മന്ത്രിയുമായ സോംനാഥ് ഭാരതിയെ അറസ്റ്റ് ചെയ്തു. ഇതിന് ഏതാനും മിനിറ്റുമുമ്പ് സോംനാഥിെൻറ ദേഹത്ത് ഒരു യുവാവ് മഷിയൊഴിച്ചിരുന്നു. െഗസ്റ്റ് ഹൗസിൽനിന്ന് പുറത്തേക്കുവന്ന് പൊലീസുമായി സംസാരിക്കുന്നതിനിടെ ആയിരുന്നു തലയിൽ മഷിയൊഴിച്ചത്. ഇതിെൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
മഷിപ്രയോഗം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് റായ്ബറേലി പൊലീസ് സൂപ്രണ്ട് േശ്ലാക് കുമാർ പറഞ്ഞെങ്കിലും വിവിധ വിഭാഗങ്ങൾ തമ്മിൽ അക്രമത്തിനും ശത്രുതക്കും പ്രേരിപ്പിച്ചതിനാണ് അറസ്റ്റെന്നാണ് ന്യായീകരണം. 'കുട്ടികൾ ജനിക്കുന്നത് ആശുപത്രിയിലാണ്, എന്നാൽ അവർ നായ്ക്കൾക്കൊപ്പമാണ്' എന്ന് അദ്ദേഹം കഴിഞ്ഞയാഴ്ച നടത്തിയ പരാമർശം ചൂണ്ടിക്കാണിച്ച് ബി.ജെ.പി പ്രവർത്തകനായ സോംനാഥ് സാഹു എന്നയാൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. മഷിപ്രയോഗത്തിനു പിന്നാലെ ഇദ്ദേഹം നടത്തിയ മറ്റൊരു ട്വീറ്റിലാണ് യോഗിക്കെതിരായ പരാമർശമുണ്ടായതെന്നും പറയുന്നു.
സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. 'യോഗിജി, ഞങ്ങളുടെ എം.എൽ.എ സോംനാഥ് ഭാരതി താങ്കളുടെ സർക്കാർ വിദ്യാലയങ്ങൾ കാണാൻ വന്നതാണ്. അദ്ദേഹത്തിെൻറ മേൽ മഷിയൊഴിച്ചല്ലേ? അത്രക്ക് മോശമാണോ താങ്കളുടെ സ്കൂൾ? അതല്ലെങ്കിൽ ആരെങ്കിലും സ്കൂൾ കാണാൻ വരുേമ്പാൾ അതിനെ എന്തിന് ഭയക്കണം? ആദ്യം സ്കൂൾ ശരിയാക്കൂ... അതെങ്ങനെ ചെയ്യണമെന്ന് അറിയില്ലെങ്കിൽ മനീഷ് സിസോദിയ(ഉപ മുഖ്യമന്ത്രി)യോട് ചോദിക്കൂ' എന്നായിരുന്നു കെജ്രിവാളിെൻറ ട്വീറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.