ലഖ്നോ: ഉത്തർപ്രദേശിൽ മൊബൈൽ ഫോൺ ബാറ്ററി പൊട്ടിത്തെറിച്ച് 12കാരന് ദാരുണാന്ത്യം. ഹാലിയ െപാലീസ് സ്റ്റേഷൻ പരിധിയിൽ മട്വർ ഗ്രാമത്തിലാണ് സംഭവം.
ആറാം ക്ലാസുകാരനായ മോനുവാണ് മരിച്ചത്. മാറ്റങ്ങൾ വരുത്തിയ ചാർജർ ഉപയോഗിച്ച് ഫോൺ ബാറ്ററി ചാർജ് ചെയ്തശേഷം പരിശോധിച്ചതിനിടെയാണ് പൊട്ടിത്തെറിച്ചത്.
മാറ്റം വരുത്തിയ ചാർജർ ഉപയോഗിച്ച് ഫോൺ ചാർജ് ചെയ്യാൻ വെച്ചു. ഒരു മണിക്കൂറിനുശേഷം ഫോണിൽ ചാർജാകുന്നുണ്ടോയെന്ന് പരിശോധിക്കാൻ തൊട്ടു നോക്കിയേപ്പാൾ പൊട്ടിത്തെറിക്കുകയായിരുന്നു. ബാറ്ററി പൊട്ടിത്തെറിച്ച് കുട്ടിയുടെ മുഖത്ത് മാരക പരിക്കേറ്റു.
ഫോൺ പൊട്ടിത്തെറിച്ചതിന്‍റെ ശബ്ദം കേട്ട് വീട്ടുകാർ എത്തിയേപ്പാൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ തൊട്ടടുത്ത പ്രൈമറി ഹെൽത്ത് സെന്‍ററിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പൊലീസിനെ അറിയിക്കാതെ കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.