മദ്യലഹരിയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്തു

മദ്യലഹരിയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി 42കാരൻ ആത്മഹത്യ ചെയ്തു. ഗോല പ്രദേശത്തെ ദേവ്കാലി ഗ്രാമത്തിലാണ് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച രാത്രി മദ്യലഹരിയിലാണ് ഇന്ദ്രകുമാർ മൗര്യ എന്നയാൾ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയതെന്ന് ഫോറൻസിക് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സുശീല (38), മകൾ ചാന്ദ്‌നി (10), മകൻ ആര്യൻ (8) എന്നിവരെയാണ് മൗര്യ കൊലപ്പെടുത്തിയത്. മൗര്യയുടെ മൃതദേഹം വീടിന്റെ മറ്റൊരു മൂലയിൽ കണ്ടെത്തി. സുശീലയുടെ ശരീരത്തിൽ ആഴത്തിലുള്ള നാല് കുത്തുകളുടെ പാടുകൾ ക​ണ്ടെത്തിയിട്ടുണ്ട്. ഇവർ മരിച്ചെന്ന് തിരിച്ചറിഞ്ഞതോടെ ഞായറാഴ്ച പുലർച്ചെ ഇയാൾ തീകൊളുത്തിമരിച്ചു. ചൂതാട്ടത്തിൽ മൗര്യ 50,000 രൂപ നഷ്ടപ്പെടുത്തിയിരുന്നു. ഇത് സുശീലയുമായി വഴക്കിന് കാരണമായതായി പൊലീസ് പറയുന്നു. മൗര്യയുടെ വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു എന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഗൗരവ് ഗ്രോവർ പറഞ്ഞു.

Tags:    
News Summary - UP Man Stabs Wife To Death, Applies Antiseptic On Wounds, Dies By Suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.