കൈയേറ്റമൊഴിപ്പിക്കുന്നതിനിടെ അമ്മയും മകളും മരിച്ച സംഭവം: 13 പേർക്കെതിരെ ​കൊലപാതകത്തിന് കേസ്

കാൻപൂർ: ഉത്തർപ്രശേദിലെ കാൻപുർ ദേഹത് ജില്ലയിലെ കൈയേറ്റമൊഴിപ്പിക്കൽ നടപടിക്കിടെ 45 കാരിയും മകളും തീപൊള്ളലേറ്റ് മരിച്ച പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. പ്രമീള ദീക്ഷിതും മകൾ നേഹയുമാണ് തീ പൊള്ളലേറ്റ് മരിച്ചത്. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് കേസെടുത്തിട്ടുളളത്. സബ്ഡിവിഷണൽ മജിസ്ട്രേറ്റ്, സ്റേറഷൻ ഹൗസ് ഓഫീസർ, ബുൾഡോസർ ഓപ്പറേറ്റർ എന്നിവർ പ്രതികളാണ്. കൊലപാതക ശ്രമത്തിനും അപകടപ്പെടുത്തണമെന്ന വിചാരത്തോടെ നടത്തിയ ശ്രമങ്ങൾക്കുമാണ് കേസ് രജിസ്റ്റർ ചെയ്തത്.

റൂറ മേഖലയിലുള്ള മദൗലി ഗ്രാമത്തിലായിരുന്നു സംഭവം. പൊലീസും ജില്ലാ ഭരണകൂടവും റവന്യൂ അധികൃതരും ഒരുമിച്ചെത്തി കൈയേറ്റം ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അമ്മയും മകളും തീ പൊള്ളലേറ്റ് മരിച്ചത്. ആദ്യം പൊലീസ് പറഞ്ഞത് ഇരുവരും സ്വയം തീകൊളുത്തുകയായിരുന്നുവെന്നാണ്. എന്നാൽ ആളുകൾ അകത്തുണ്ടായിട്ടും പൊലീസ് വീടിനു ​തീകൊളുത്തുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു.

അമ്മയും മകളും മരിച്ചതോ​ടെ പ്രതിഷേധിച്ച നാട്ടുകാർ സബ് ഡിവിഷണൽ മജിസ്ട്രേറ്റിനെ ഉൾപ്പെടെ കൊലപാതകത്തിന് പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊലീസ് ബുൾഡോസറുകളുമായി രാവിലെ തന്നെ ഗ്രാമത്തിലെത്തുകയായിരുന്നെന്നും ആർക്കും മുൻകൂട്ടി നോട്ടീസ് നൽകിയിട്ടില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.

Tags:    
News Summary - UP Mother-Daughter Die In Fire During Demolition Drive, Murder Case Filed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.