ന്യൂഡൽഹി: സി.എ.എ പ്രതിഷേധക്കാരോട് 57 ലക്ഷം പിഴ ആവശ്യപ്പെട്ട് യു.പി പൊലീസിന്റെ നോട്ടീസ്. 60 ആളുകളിൽ നിന്നാണ് പൊതുമുതൽ നശിപ്പിച്ചതിന് പൊലീസ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ഡിസംബർ 20ന് നടന്ന സി.എ.എ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്.എച്ച്.ഒ പങ്കജ് തോമർ പറഞ്ഞു.
ആൾക്കൂട്ടം പൊലീസിനേയും ആക്രമിച്ചു. തുടർന്ന് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ കുറ്റാരോപിതരായ 60 പേരോട് 57 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.