ലഖ്നോ: ഉത്തർപ്രദേശിൽ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈകോടതി. നിരപരാധികൾക്കെതിരെ നിയമം അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീെൻറ ജാമ്യാപേക്ഷ പരിഗണിക്കുേമ്പാഴാണ് കോടതി പരാമർശം.
നിരപരാധികൾക്കെതിരെ നിയമം ചുമത്തുകയാണ്. പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ് പൊലീസ്. റഹ്മുദീെൻറ കേസിലും മാംസത്തിെൻറ ഫോറൻസിക് പരിശോധനയുണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ഗോവധ നിരോധന നിയമപ്രകാരം കഴിഞ്ഞ ഒരു മാസമായി റഹ്മുദീൻ തടവിലാണ്. ഇയാൾ ചെയ്ത കുറ്റത്തെ കുറിച്ചും എഫ്.ഐ.ആറിൽ വ്യക്തമായ പരാമർശമില്ല. ഇതോടെയാണ് ജാമ്യം അനുവദിക്കാൻ ഹൈകോടതി തീരുമാനിച്ചത്. റോഡുകളിൽ അലഞ്ഞു തിരിയുന്ന പശുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഹൈകോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.