ആഗ്ര: ബൈക്കിലെത്തിയ രണ്ടുപേർ പട്ടാപ്പകൽ ആഗ്രയിലെ തിരക്കേറിയ റോഡിൽ വസ്തു ഇടപാടുകാരനെ വെടിവെച്ചുകൊല്ലുന്ന ദൃശ്യങ്ങൾ പുറത്ത്. ഹരീഷ് പച്ചൗരിയെന്ന 50കാരനാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ നടന്ന സംഭവം സമീപത്തെ സി.സി.ടി.വി കാമറയിൽ പതിയുകയായിരുന്നു. തിരക്കേറിയ റോഡ് മുറിച്ചു കടക്കാനായി നിൽക്കുന്ന ഹരീഷിന്റെയടുത്ത് ബൈക്ക് നിർത്തുന്നതും പിന്നിലിരുന്നയാൾ വെടിവെക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വെടിയേറ്റ് വീഴൂം മുമ്പ് ഹരീഷ് പിന്നിലിരുന്നയാളെ തള്ളിയിടുന്നുണ്ട്. പക്ഷേ, അയാൾ എഴുന്നേറ്റ് വീണ്ടും രണ്ട് തവണ വെടിവെക്കുന്നതും ശേഷം ബൈക്കിൽ കയറി രക്ഷപ്പെടുന്നതും സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
പോയന്റ് ബ്ലാങ്ക് റേഞ്ചിൽ നിന്ന് വെടിയേറ്റ ഹരീഷിനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അക്രമികളെ ഇതുവരെ പിടികൂടാൻ ആഗ്ര പൊലീസിന് കഴിഞ്ഞിട്ടില്ല. ഹരീഷിന് ശത്രുക്കൾ ആരെങ്കിലുമുണ്ടോയെന്ന അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. 'വസ്തു ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു. കൊല്ലപ്പെട്ടയാൾക്ക് ശത്രുക്കൾ ഉണ്ടായിരുന്നോയെന്ന് വീട്ടുകാരോട് അന്വേഷിച്ചുവരികയാണ്' -ആഗ്ര പൊലീസ് സൂപ്രണ്ട് ബബ്ലു കുമാർ പറഞ്ഞു.
A property dealer's murder on a busy Agra intersection , caught on cctv . Amazing impunity . 24 hours after the incident ,still awaiting word from @agrapolice on arrests ... pic.twitter.com/k9ah4ChKMv
— Alok Pandey (@alok_pandey) December 20, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.