ആഗ്ര: ഉത്തർപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച 19കാരിയെയും മാതാവിനെയും കുത്തിക്കൊലപ്പെടുത്തി. ആഗ്രയിലാണ് സംഭവം.
പരിക്കേറ്റ അടുത്ത ബന്ധുവായ സ്ത്രീ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. കുറ്റകൃത്യത്തിന് ശേഷം പ്രതി ഒാടിരക്ഷെപ്പട്ടു.
പെൺകുട്ടിയുടെ അയൽവാസിയും സുഹൃത്തുമായ ഗോവിന്ദാണ് പ്രതി. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് ഗോവിന്ദ് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇരു കുടുംബങ്ങൾക്കും ഇരുവരുടെയും സൗഹൃദത്തിൽ താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് ഇരു കുടുംബങ്ങളും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.
ഗോവിന്ദ് വിവാഹാഭ്യർഥന നടത്തിയതോടെ പെൺകുട്ടിയുടെ കുടുംബം മറ്റൊരു വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെയും കുടുംബത്തെയും ഗോവിന്ദ് ആക്രമിക്കുകയായിരുന്നു.
കൊലപാതകത്തിൽ ദൃക്സാക്ഷികളുണ്ടെന്നും പ്രതിയെ പിടികൂടാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.