കഠിനമായ വയറു വേദന; യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് രണ്ട് കിലോ മുടി

ലഖ്നോ: ഉത്തർപ്രദേശിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി. കഠിനമായ വയറിവേദനയെ തുടർന്നാണ് യുവതി ആശുപത്രിയിലെത്തിയത്. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടർമാർ കണ്ടെത്തി. മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്.

16 വയസ്സ് മുതൽ യുവതിയെ ഈ അവസ്ഥ ബാധിച്ചിരുന്നു. വർഷങ്ങളായി വയറ്റിൽ മുടി അടിഞ്ഞുകൂടുന്നത് തീവ്രമായ അസ്വസ്ഥതക്ക് കാരണമായി. സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയെങ്കിലും ആശ്വാസം കണ്ടെത്താനായില്ല. സെപ്റ്റംബർ 22ന് യുവതിയെ ബറേലിയിലെ മഹാറാണ പ്രതാപ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർച്ചയായ പരിശോധനകൾക്ക് ശേഷം സീനിയർ സർജൻ ഡോ.എം.പി.സിങ്ങിന്‍റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ട്രൈക്കോളോടോമാനിയയുടെ അടിസ്ഥാന കാരണങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിങ് നടത്തുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

Tags:    
News Summary - UP woman feels severe stomach ache, doctors remove 2kg hairball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.