ലഖ്നോ: യു.പിയിലെ ബഹാറായിച്ച് മേഖലയിൽ ഭീതിവിതച്ച അവസാനത്തെ ചെന്നായയേയും ഗ്രാമീണർ വെടിവെച്ച് കൊന്നു. മഹസി മേഖലയിലാണ് ചെന്നായയെ വെടിവെച്ച് കൊന്നത്. ആടിനെ വേട്ടയാടുന്നതിനിടെയാണ് ഗ്രാമീണർ ചെന്നായയെ വെടിവെച്ച് കൊന്നത്.
മാസങ്ങളായി ചെന്നായ്ക്കൾ പ്രദേശത്ത് ഭീതി വിതക്കുകയാണ്. ഗ്രാമീണരേയും മൃഗങ്ങളേയും ചെന്നായ് ആക്രമിച്ചിരുന്നു. ഗ്രാമത്തിലെ ചെന്നായ്ക്കളുടെ കൂട്ടത്തിൽ അവസാനത്തേതിനെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. 24 ദിവസത്തെ ശ്രമത്തിനൊടുവിലാണ് ചെന്നായയെ കൊലപ്പെടുത്തിയത്.
സെപ്റ്റംബർ 10ാം തീയതി അഞ്ചാമത്തെ ചെന്നായയേയും പിടികൂടി കൊലപ്പെടുത്തിയിരുന്നു. ആറാമത്തെ ചെന്നായ കൂടി പിടിയിലായതോടെ ഇക്കാര്യത്തിലെ ഭീഷണി അവസാനിക്കുകയാണ്. ചെന്നായ് ആക്രമണത്തിൽ ഇതുവരെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ അജിത് സിങ് ബഹാറിച്ചിലേക്ക് എത്തുമ്പോഴേക്കും ചെന്നായയും ആടും കൊലപ്പെട്ടിരുന്നു. ആറാമത് കൊല്ലപ്പെട്ട ചെന്നായ് മനുഷ്യനെ തിന്നിരുന്നതാണോയെന്ന് വ്യക്തമല്ല. സംഭവത്തിന് പിന്നാലെ വനം വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാകുമെന്നും വനം വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.