ദലിത് സ്ത്രീ തയാറാക്കിയ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് വീണ്ടും സവർണ വിദ്യാർഥികൾ


ഡെറാഡൂൺ: ദലിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാൻ വീണ്ടും വിസമ്മതിച്ച് വീണ്ടും ഉത്തരാഖണ്ഡിലെ ചംപാവത് ജില്ലയിലെ സർക്കാർ സ്കൂളിലെ സവർണ വിദ്യാർഥികൾ. നേരത്തെയും ഇതേ സ്കൂളിൽ സമാനസംഭവം അരങ്ങേറിയിരുന്നു.

ചില കുട്ടികൾ പാചകകാരിയായ സുനിത ദേവി പാകം ചെയ്ത ഉച്ച ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു എന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രേം സിങ് അറിയിച്ചു. തുടർന്ന് ചംപാവത് ജില്ലാ മജിസ്ട്രേറ്റ് നരേന്തർ സിങ് ബണ്ഡാരി, സി.ഇ.ഒ ജിതേന്ദ്ര സക്സേന, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്കൂൾ സന്ദർശിക്കുകയും ഉച്ചഭഷണം കഴിക്കാൻ വിസമ്മതിച്ച വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം വിളിക്കുകയും ചെയ്തു.

വിദ്യാർഥികൾ ഭഷണം കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ജില്ലാ മജിസ്ട്രേറ്റ് നിർദേശിച്ചു. ഇതിനുമുമ്പും സുനിത പാകം ചെയ്ത ഉച്ചഭക്ഷണം കഴിക്കാൻ 66 ഓളം വിദ്യാർഥികൾ വിസമ്മതിച്ചിരുന്നു. തുടർന്ന് ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകം സുനിതയെ തൽസ്ഥാനത്തുനിന്നും മാറ്റി. ഇതിനെതിരെ സുനിത പൊലീസിൽ പരാതി നൽകുകയും പിരിച്ചുവിട്ട നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു.

പ്രതിഷേധം ശക്തമായതിനെ തുടർന്ന് പുനർനിയമനം നടത്തുകയായിരുന്നു. എന്നാൽ കുട്ടികളുടെ രക്ഷിതാക്കളോട് സംസാരിച്ചപ്പോൾ കുട്ടികളെ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കരുതെന്നാണ് ആവശ്യപ്പെട്ടതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

Tags:    
News Summary - Upper-caste students at Uttarakhand govt school again refuse to eat Dalit cook’s food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.