ന്യൂഡൽഹി: ബോംബെ ഐ.ഐ.ടി മുൻ വിദ്യാർഥി കനിഷ്ക് കതാരിയക്ക് സിവിൽ സർവിസ് പരീക്ഷയ ിൽ ഒന്നാം റാങ്ക്. പട്ടികജാതി വിഭാഗക്കാരനാണ്. ഗണിതമായിരുന്നു ബി.ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) ബിരുദധാരിയായ കനിഷ്കിെൻറ ഐച്ഛിക വിഷയം.
യൂനിയൻ പബ്ലിക് സർവിസ് കമീഷെൻറ 2018ലെ സിവിൽ സർവിസ് പരീക്ഷയിൽ 759 പേരാണ് വിജയിച്ചത്. 577 പുരുഷൻമാരും 182 വനിതകളും. വനിതകളിൽ ശ്രുതി ജയന്ത് ദേശ്മുഖ് ആണ് മുന്നിൽ. ജനറൽ കാറ്റഗറിയിൽ 361 പേരും ഒ.ബി.സിയിൽ 209 പേരും പട്ടികജാതിയിൽ 128 പേരും പട്ടികവർഗത്തിൽ 61 പേരും യോഗ്യത നേടി. 109 പേരാണ് റിസർവ് പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.