കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഊർമിള മണ്ഡോദ്കറും പങ്കു ചേർന്നു. ജമ്മു കശ്മീരിൽ അവസാന ഘട്ടത്തിലൂടെ മുന്നേറുന്ന യാത്രയിൽ ചൊവ്വാഴ്ചയാണ് ഊർമിളയും പങ്കുചേർന്നത്. ‘താരങ്ങൾ ചേരുമ്പോൾ യാത്ര കൂടുതൽ തിളങ്ങും’ -കോൺഗ്രസ് ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
മാർച്ച് ആരംഭിച്ചതുമുതൽ പല പ്രമുഖരും ഭാരത് ജോഡോ യാത്രയെ അനുഗമിച്ചിരുന്നു. കോൺഗ്രസിനു പുറത്തുള്ള നിരവധി പേരാണ് യാത്രയിൽ പങ്കുചേർന്നത്. നടി പൂജ ഭട്ട്, മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരും യാത്രയിൽ പങ്കാളികളായി. കഴിഞ്ഞ മാസം കമൽ ഹാസനും യാത്രയിൽ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധിക്കൊപ്പം നടക്കുന്ന ദൃശ്യങ്ങൾ ഊർമിള മണ്ഡോദ്കറും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘ഐക്യത്തിനും അടുപ്പത്തിനും തുല്യതക്കും സാഹോദര്യത്തിനും വേണ്ടിയുള്ള നടത്തം’ -എന്ന തലക്കെട്ടോടുകൂടിയാണ് വിഡിയോ പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.