വാഷിങ്ടൺ: 155 ദശലക്ഷം ഡോളർ വിലവരുന്ന ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കാൻ യു.എസ് ഭരണകൂടം അനുമതി നൽകിയതായി പെന്‍റഗൺ. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് ഹാർപൂൺ മിസൈലുകളും ടോർപ്പിഡോകളും വിൽക്കാൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് തീരുമാനം എടുത്തതെന്ന് പെന്‍റഗൺ പറഞ്ഞു.
92 ദശലക്ഷം ഡോളറിന്റെ 10 എ.ജി.എം -84 എൽ ഹാർപൂൺ മിസൈലുകളും 63 ദശലക്ഷം ഡോളറിന്റെ എം.കെ 54 ടോർപ്പിഡോകളുമാണ് കൈമാറുക. യു.എസ്-ഇന്ത്യൻ ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാന പ്രതിരോധ പങ്കാളിയുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഇതുസഹായിക്കുമെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അഭിപ്രായപ്പെട്ടു.
ഇന്തോ-പസഫിക്, ദക്ഷിണേഷ്യ മേഖലയിലെ സ്ഥിരതയും സമാധാനവും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്താൻ ആയുധക്കൈമാറ്റം വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.