ഇന്ത്യയുമായി പ്രതിരോധ സഹകരണം: യു.എസ്​ കോൺഗ്രസിൽ ബിൽ പാസാക്കി

വാഷിങ്​ടൺ: ഇന്ത്യയുമായി പ്രതിരോധ സഹകരണത്തിനുള്ള ബിൽ യു.എസ് ജനപ്രതിനിധി സഭയായ​ കോൺഗ്രസ്​ പാസാക്കി. 621.5 ബില്യൺ ഡോളർ മൂല്യം വരുന്ന പ്രതിരോധ സഹകരണമാണ്​ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത്​.

നാഷണൽ ഡി​ഫൻസ്​ അതോറിറ്റേസഷൻ ആക്​ടിൽ ഭേദഗതി വരുത്താലുള്ള പ്രമേയം കോൺഗ്രസ്​ അംഗം അമി ബേരയാണ്​ അവതരിപ്പിച്ചത്​. 84നെതിരെ 344 വോട്ടുകൾക്ക്​ പ്രമേയം പാസാവുകയായിരുന്നു. ശബ്​ദ വോ​േട്ടാടെയാണ്​ ഭേദഗതി കോൺഗ്രസ്​ അംഗീകരിച്ചത്​.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ജനാധിപത്യരാജ്യമായ യു.എസും ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യയും തമ്മിൽ പ്രതിരോധ സഹകരണം ഉണ്ടാവുന്നത്​ വളരെ പ്രധാനപ്പെട്ടതാണെന്ന്​ ബിൽ അവതരിപ്പിച്ച ബേര ചൂണ്ടിക്കാട്ടി.

 

Tags:    
News Summary - US House passes bill on defence co-operation with india-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.