ന്യുഡൽഹി: ജി 20 ഉച്ചകോടിക്ക് ശേഷം അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഡൽഹിയിൽ നിന്ന് വിയറ്റ്നാമിലേക്ക് പുറപ്പെട്ടു. രാജ്ഘട്ടിൽ മാഹാത്മാഗാന്ധിക്ക് ആദരം അർപ്പിക്കുന്ന ചടങ്ങിന് ശേഷമാണ് ബൈഡൻ വിയറ്റ്നാമിലേക്ക് യാത്ര പുറപ്പെട്ടത്.
വിയറ്റ്നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാക്കളുമായി ബൈഡൻ ചർച്ച നടത്തും. ബൈഡന്‍റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിലെ ശ്രദ്ധേയമായ ചുവടുവെപ്പാണെന്ന് സന്ദർശനത്തിന് മുന്നോടിയായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജാക്ക് സള്ളിവൻ പറഞ്ഞിരുന്നു.
ബൈഡനും വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി നയങ് ഫു ട്രോങ്ങും പുതിയ നയതന്ത്ര പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുമെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയുമായുള്ള വിയറ്റ്നാമിന്റെ ബന്ധം ഹനോയിയിലെ ബെയ്ജിങ്ങിന്റെ സ്വാധീനത്തെ ദുർബലപ്പെടുത്തുമോ എന്നും തന്ത്രപരമായ താൽപ്പര്യങ്ങളിൽ മാറ്റം വരുത്തുമോ എന്നുമുള്ള ആശങ്കയിൽ ബൈഡന്‍റെ വിയറ്റ്നാം സന്ദർശനം ചൈനയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.