ലക്നൗ: ആറുമാസത്തിനുള്ളിൽ ഉത്തർപ്രദേശ് പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകൾ. കുറ്റവാളകളെന്ന് സംശയിക്കുന്ന 15 പേരെ ഇൗ ഏറ്റുമുട്ടലുകളിലൂടെ വധിച്ചെന്നും യു.പി പൊലീസ് പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് ഇത്രയും ഏറ്റുമുട്ടലുകൾ പൊലീസ് നടപ്പിലാക്കിയത്.
സുരക്ഷ ഒാപ്പറേഷനിടെ ജയ്് പ്രകാശ് സിങ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടതായും യു.പിയിലെ ഡി.ജി.പി ഒാഫീസ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 88 പൊലീസുകാർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റിട്ടുണ്ട്. കുറ്റവാളികളെന്ന് ആരോപിക്കുന്ന 10 പേരെ 48 ദിവസത്തിനകം വധിക്കാൻ കഴിഞ്ഞുവെന്നും യു.പി പൊലീസ് അവകാശപ്പെടുന്നു.
അതേ സമയം, കുറ്റകൃത്യങ്ങൾ തടയുന്നതിനായാണ് ഏറ്റുമുട്ടലുകൾ വേണ്ടി വരുന്നതെന്ന് യു.പി പൊലീസ് വക്താവ് അറിയിച്ചു. എന്നാൽ ഇത്തരം വാദങ്ങളെ മുഖവിലക്കെടുക്കാൻ കഴിയില്ലെന്നാണ് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ജുഡീഷ്യറിയോടും എക്സിക്യൂട്ടിവിനോടും മാധ്യമങ്ങളോടും ജനങ്ങളോടും ഉത്തരം പറയാൻ ബാധ്യസ്ഥരാണ് പൊലീസ് . എൻകൗണ്ടറിലൂടെ നടത്തിയ ഒാരോ കൊലപാതകത്തെ കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണം. മനുഷ്യാവകാശ കമീഷനും ഇതുസംബന്ധിച്ച് പരിശോധന നടത്തണമെന്നും ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.