ലക്നോ: ഉത്തർ പ്രദേശിൽ ആദ്യഘട്ട വോെട്ടടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ആകെയുള്ള 403 സീറ്റുകളിൽ പടിഞ്ഞാറൻ യു.പിയിലെ 15 ജില്ലകളിലായി 73 സീറ്റുകളിലേക്കാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. 839 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ആകെ ഏഴു ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അവസാന ഘട്ടം മാർച്ച് എട്ടിന് നടക്കും. മാർച്ച് 11ന് വേെട്ടണ്ണലും നടക്കും.
മന്ദഗതിയിലാണ് പോളിങ്ങ് ആരംഭിച്ചത്. 11മണിയായപ്പേഴേക്കും ഗാസിയാബാദിൽ 25.71 ശതമാനവും ഭാഗ്പതിൽ 26ശതമാനവും ഷാംലിയിൽ 29 ശതമാനവും വോട്ടിങ്ങ് രേഖെപ്പടുത്തിയിട്ടുണ്ട്.
കേന്ദ്രമന്ത്രി സജ്ഞീവ് ബൽയാൻ മുസഫർ നഗറിൽ വോട്ടുചെയ്തു.അതേസമയം, ബി.ജെ.പി സ്ഥാനാർഥി സംഗീത് സോമിെൻറ സഹോദരൻ ഗഗൻ സോമിനെ പൊലീസ് അറസ്റ്റ് ചെയ്തു. മിററ്റിലെ സർദനയിലെ പോളിങ്ങ് ബൂത്തിൽ പിസ്റ്റലുമായി എത്തിയതിനാലാണ് അറസ്റ്റ്.
വോട്ട് െചയ്യുന്നതിനായി വിവിധ പോളിങ്ങ് ബൂത്തുകളിലേക്ക് ആളുകൾ വന്നു കൊണ്ടിരിക്കുന്നു. സ്ത്രീകളും മുതിർന്നവരുമാണ് കൂടുതലായും എത്തുന്നത്. പടിഞ്ഞാറൻ യു.പിയിൽ ശരാശരി വോട്ടിങ്ങ് 30 ശതമാനത്തിലെത്തിയിട്ടുണ്ട്.
മഥുരയിൽ 6.30ഒാടെ തന്നെ ജനങ്ങളുടെ നിര നീണ്ടിരുന്നു. കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി. ദാദ്രി, ഗ്രേറ്റർ നോയിഡ, ഷമിൽ,ഭഗ്പത് എന്നിവിടങ്ങളിലെല്ലാം വോട്ടിങ്ങ് തുടങ്ങി. മഥുരയിലെ ഗേവർദ്ധനിലുള്ള ഒരു ബൂത്തിലും ഭഗ്പതിലെ രണ്ടു ബൂത്തുകളിലും ഇലക്ട്രോണിക് മെഷീൻ പ്രവർത്തിക്കാത്തത് മൂലം വോട്ടിങ്ങ് വൈകി. മെഷീൻ പ്രവർത്തനക്ഷമമാക്കൻ ശ്രമം നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.