തപോവൻ (ഉത്തരാഖണ്ഡ്): മഞ്ഞുമലകളിലൂടെ ആർത്തലച്ചെത്തിയ ദുരന്തം വന്നു മൂടിയ തപോവൻ തുരങ്കത്തിെൻറ പുറത്തു പ്രതീക്ഷ വിടാതെ കാത്തുനിൽക്കുന്നവർക്കു മുന്നിലേക്ക് രക്ഷാപ്രവർത്തകർ കൊണ്ടുവരുന്നത് പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരങ്ങൾ. ഹിമപാതം സൃഷ്ടിച്ച മിന്നൽ പ്രളയത്തിൽ ചളി വന്നു മൂടിയ എൻ.ടി.പി.സിയുടെ തപോവൻ -വിഷ്ണുഗഢ് ജലവൈദ്യുതി പദ്ധതി തുരങ്കത്തിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തനം മുന്നേറവേയാണ്, പ്രതീക്ഷകൾ കെടുത്തി മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്.
രക്ഷാപ്രവർത്തകർ ഓരോ മൃതദേഹവും പുറത്തെടുത്ത് തിരിച്ചറിയാനായി മുന്നിൽ വെക്കുേമ്പാൾ, അതു തങ്ങളുടെ ഉറ്റവരുടേതാകരുതേ എന്ന ബന്ധുക്കളുടെ പ്രാർഥനകൾ പലതും അടുത്ത മൃതദേഹം കണ്ടെടുക്കുേമ്പാഴേക്കും വിഫലമാവുകയാണ്. തപോവൻ തുരങ്കത്തിൽനിന്ന് മൂന്നു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
ഇതുവരെ ഒമ്പതു മൃതേദഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. 30 പേർ കുടുങ്ങിക്കിടക്കുന്ന ഭാഗത്ത് എത്താമെന്ന പ്രതീക്ഷയിൽ മണ്ണും ചളിയും നീക്കുേമ്പാൾ തന്നെ ഒമ്പതു മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു. ദുരന്തമുണ്ടായി എട്ടു ദിവസം പിന്നിട്ടതിനാൽ പലരുടെയും പ്രതീക്ഷകൾ അസ്തമിക്കുകയാണ്.
തുരങ്കത്തിൽ നിന്നും മറ്റിടങ്ങളിൽനിന്നുമായി ഇതുവരെ 54 മൃതദേഹങ്ങൾ കണ്ടെടുത്തു കഴിഞ്ഞു. ഇനിയും 115 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. തിങ്കളാഴ്ച കണ്ടെടുത്ത, ചമോലി ജില്ലയിലെ മസോലി ഗ്രാമത്തിൽ നിന്നുള്ള സത്യപാൽ സിങ് ബർത്വാലിെൻറ ബന്ധുക്കൾ ഏറെ പ്രതീക്ഷയോടെയായിരുന്നു കാത്തിരുന്നത്. ''സത്യപാൽ ജീവനോടെ തിരിച്ചുവരുമെന്ന് ഞങ്ങൾ കരുതി. പക്ഷെ, അവെൻറ ജീവനില്ലാത്ത ശരീരവുമായി വേണം ഇനി മസോലിയിലേക്കു മടങ്ങാൻ. ഇതു സഹിക്കാനാകുന്നില്ല'' -ബർത്വാലിെൻറ മൂത്ത സഹോദരൻ തൊണ്ടയിടറി പറഞ്ഞു.
ദുരന്തമുണ്ടായ ദിവസം മുതൽ തന്നെ ബർത്വാലിെൻറ സഹോദരനടക്കം എട്ടു ബന്ധുക്കൾ തുരങ്കത്തിനു പുറത്ത് കാത്തിരിപ്പായിരുന്നു. ഇപ്പോൾ കണ്ടെടുത്ത മൃതദേഹങ്ങൾ, ദുരന്തമുണ്ടായപ്പോൾ പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചവരുടേതാകാമെന്നാണ് എൻ.ടി.പി.സി അധികൃതർ പറയുന്നത്. അതിനാൽ ഉൾഭാഗത്ത് അപകടത്തിൽപെടാതെ ആളുകൾ അവശേഷിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല എന്നും അധികൃതർ പറയുന്നു. അതുകൊണ്ടുതന്നെ തിരച്ചിൽ ഊർജിതമായി തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.