ബി.ജെ.പി എം.എൽ.എ ദലിത് സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് VIDEO

ഡെഹ്റാഡൂൺ:  ഉത്തരാഖണ്ഡിലെ മുതിർന്ന ബി.ജെ.പി നേതാവും രുദ്രാപുർ എം.എൽ.എയുമായ രാജ്കുമാർ തുക്രാൽ ദലിത് സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അദ്ദേഹത്തിൻെറ വീടിന് പുറത്തുവെച്ച് സ്ത്രീകളോട് മോശമായി സംസാരിക്കുകയും കൈയേറ്റം െചയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തെത്തിയത്. 

രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ രുദ്രാപുരിലെ വസതിക്ക് മുന്നിൽ എം.എൽ.എ വിളിച്ചുചേർത്ത പഞ്ചായത്തിലാണ് പ്രശ്നമുണ്ടായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പെൺകുട്ടിയും ഒളിച്ചോടിയതിനെ തുടർന്ന് രണ്ട് കുടുംബങ്ങളേയും വിളിച്ച് പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ആൺകുട്ടിയുടെ പfതാവ് രാംകിഷോറിനെയും ഭാര്യ മാലയേയും മക്കളായ പൂജ, സോനം എന്നിവരേയും എം.എൽ.എ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. എം.എൽ.എക്കെതിരെ രുദ്രാപുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെ തുക്രാൽ മർദ്ദിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

രണ്ട് കുടുംബങ്ങളും ശനിയാഴ്ച തൻെറ വീട്ടിലെത്തിയിരുന്നു. പ്രശ്നം പറഞ്ഞുതീർക്കുന്നതിനിടെ രണ്ടുപേരും വഴക്കിട്ടു. താൻ ഇതിൽ ഇടപെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത് എന്നാണ് തുക്രാലിൻെറ വിശദീകരണം.  
 

Tags:    
News Summary - Uttarakhand: FIR against BJP leader for thrashing Dalit women-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.