ന്യൂഡൽഹി: ഉത്തരാഖണ്ഡ് മന്ത്രി യശ്പാൽ ആര്യയും മകനും എം.എൽ.എയുമായ സഞ്ജീവ് ആര്യയും കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി നേതാവായ യശ്പാൽ ആര്യ ഉത്തരാഖണ്ഡ് ഗതാഗത മന്ത്രിയായിരുന്നു.
ന്യൂഡൽഹിയിലെത്തി ഇരുവരും രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രൺദീപ് സുർജേവാല, കെ.സി വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. തന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുന്നതായും യശ്പാൽ ആര്യ പ്രതികരിച്ചു.
മുമ്പ് കോൺഗ്രസിലായിരുന്ന യശ്പാൽ ആര്യ 2007 മുതൽ 2014വരെ ഉത്തരാഖണ്ഡ് പി.സി.സി പ്രസിഡന്‍റായിരുന്നു. തുടർന്ന് കോൺഗ്രസുമായി ഉടക്കി 2017ൽ ബി.ജെ.പിയിൽ ചേരുകയായിരുന്നു. അടുത്ത വർഷം നിയസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തരാഖണ്ഡിൽ യശ്പാൽ ശർമയുടെ വരവ് കോൺഗ്രസിന് ഉണർവ് പകരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.