ഉത്തരകാശി തുരങ്കം അപകടം: രക്ഷാപ്രവർത്തനം വൈകുന്നു; പ്രതിഷേധവുമായി തൊഴിലാളികൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം പാതയിൽ നിർമാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് 40 തൊഴിലാളികൾ കുടുങ്ങിയ സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകുന്നു. 900 എം.എം സ്റ്റീൽ പൈപ്പ് ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനാണ് നീക്കം നടക്കുന്നത്. എന്നാൽ, ഡ്രില്ലിങ് മെഷിൻ തകരാർ മൂലം ഇതിനുള്ള പ്രവർത്തനങ്ങളിൽ തടസം നേരിടുകയാണെന്നാണ് റിപ്പോർട്ട്. മറ്റൊരു ഡ്രില്ലിങ് മെഷിൻ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം പുനഃരാരംഭിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

എയർഫോഴ്സ് ഹെലികോപ്ടറിൽ ഡ്രില്ലിങ് മെഷിനുകൾ എത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തുരങ്കത്തിൽ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്ത​നത്തെ ബാധിച്ചിരുന്നു. അതേസമയം, രക്ഷാപ്രവർത്തനം വൈകുന്നതിൽ പ്രതിഷേധവുമായി തൊഴിലാളികൾ രംഗത്തെത്തി. നിർമാണം നടക്കുന്ന ടണലിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ച തൊഴിലാളികളെ ​പൊലീസെത്തിയാണ് തടഞ്ഞത്.

തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി തു​ര​ങ്ക​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണി​നു​ള്ളി​ലൂ​ടെ വ​ലി​യ വ്യാ​സ​മു​ള്ള ഇ​രു​മ്പു പൈ​പ്പു​ക​ൾ ക​ട​ത്തി​വി​ടു​ന്ന ജോ​ലി​ക​ൾ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. 900 എം.​എം ആ​ണ് ഈ ​പൈ​പ്പു​ക​ളു​ടെ വ്യാ​സം. ഇ​ത് ഡ്രി​ല്ലി​ങ് ഉ​പ​ക​ര​ണം വെ​ച്ച് ഒ​ന്നി​നു​പി​റ​കെ ഒ​ന്നാ​യി ബ​ന്ധി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ടം​വ​രെ എ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. ശേ​ഷം ഈ ​പൈ​പ്പു​വ​ഴി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പു​റ​ത്തു​ക​ട​ക്കാ​നാ​കും. പ്ര​ത്യേ​ക ട്യൂ​ബ് വ​ഴി ഓ​ക്സി​ജ​നും ​വെ​ള്ള​വും ഭ​ക്ഷ​ണ​വും മ​രു​ന്നു​മെ​ല്ലാം എ​ത്തി​ച്ച​തി​നാ​ൽ എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണ്. ഉ​ള്ളി​ൽ കു​ടു​ങ്ങി​യ ഗ​ബ്ബാ​ർ സി​ങ് നേ​ഗി എ​ന്ന​യാ​ളു​ടെ മ​ക​നെ പി​താ​വു​മാ​യി ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ സം​സാ​രി​ക്കാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം അ​നു​വ​ദി​ച്ചു.

ആ​ശ​ങ്ക​പ്പെ​​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പി​താ​വ് പ​റ​ഞ്ഞ​താ​യി ആ​കാ​ശ് സി​ങ് നേ​ഗി വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ബ്ര​​ഹ്മ​​കാ​​ൽ-​​യ​​മു​​നോ​​ത്രി ദേ​​ശീ​​യ​​പാ​​ത​​യി​​ൽ സി​​ൽ​​ക​​യാ​​ര​​ക്കും ദ​​ണ്ഡ​​ൽ​​ഗാ​​വി​​നും ഇ​​ട​​യി​​ൽ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് തു​​ര​​ങ്ക​ക​​വാ​​ടം ഇ​​ടി​​ഞ്ഞ് തൊ​​ഴി​​ലാ​​ളി​​ക​​ൾ അ​​ക​​പ്പെ​​ട്ട​​ത്. സി​​ൽ​​ക​​യാ​​ര​ ഭാ​ഗ​ത്തു​നി​ന്ന് തു​ട​ങ്ങു​ന്ന ട​ണ​ലി​ൽ​നി​ന്ന് 270 മീ​റ്റ​ർ ഉ​ള്ളി​ൽ 30 മീ​റ്റ​റാ​ണ് ഇ​ടി​ഞ്ഞ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​രെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ഞ്ജി​ത് കു​മാ​ർ സി​ൻ​ഹ പ​റ​ഞ്ഞു. എ​ൻ.​ഡി.​ആ​ർ.​എ​ഫ്, എ​സ്.​ഡി.​ആ​ർ.​എ​ഫ്, ഐ.​ടി.​ബി.​എ​ഫ്, ബി.​ആ​ർ.​ഒ, ആ​ർ.​എ.​എ​ഫ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 160 അം​ഗ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്.

Tags:    
News Summary - Uttarakhand Tunnel Crash: Reuse operation underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.