ലോക്ഡൗൺ വേണ്ടെന്ന് സംസ്ഥാനങ്ങളോട് മോദി; ​'സമ്പദ്‍വ്യവസ്ഥയും ജീവനോപാധിയും സംരക്ഷിക്കണം'

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പ്രതിരോധിക്കുമ്പോൾ സമ്പദ്‍വ്യവസ്ഥയും ജനങ്ങളുടെ ജീവനോപാധികളും സംരക്ഷിക്കണം. പ്രാദേശികതലത്തിലാണ് കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും മോദി പറഞ്ഞു.

വാക്സിനേഷനാണ് കോവിഡിനെതി​രായ ഏറ്റവും നല്ല പ്രതിരോധമാർഗം. ഇപ്പോൾ ഒമിക്രോണിനെ കുറിച്ചുള്ള സംശയങ്ങൾ മാറി. അതിവേഗത്തിൽ ഒമിക്രോൺ പടരുമെന്ന് വ്യക്തമായിട്ടുണ്ട്. ഒമിക്രോണിനെതിരെ മുൻകരുതലെടു​ക്കുമ്പോൾ മറ്റ് വകഭേദങ്ങളേയും നാം കരുതിയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

നമ്മൾ ജാഗ്രതയോടെയിരിക്കണം. പൊതുജനങ്ങളെ ബോധവൽക്കരിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. 60വയസിന് മുകളിലുള്ളവർക്കും കോവിഡ് മുൻനിര പോരാളികൾക്കും എത്രയും പെട്ടെന്ന് ബൂസ്റ്റർ ഡോസ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും കോവിഡിനെ പ്രതിരോധിക്കാൻ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതിനിടെയാണ് സമ്പദ്‍വ്യവസ്ഥയെ കൂടി പരിഗണിക്കണമെന്ന നിർദേശം പ്രധാനമന്ത്രി നൽകിയിരിക്കുന്നത്.

Tags:    
News Summary - Vaccines Best Bet To Fight Covid, Says PM At Meet With Chief Ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.