ഹരിദ്വാർ: അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ചിതാഭസ്മം ഗംഗയിൽ നിമഞ്ജനം ചെയ്തു. വളർത്തുമകൾ നമിത ഭട്ടാചാര്യയാണ് ചിതാഭസ്മം നദിയിൽ ഒഴുക്കിയത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹർകി പുരിയിലാണ് ചടങ്ങുകൾ നടന്നത്.
ഡൽഹി യമുന തീരത്തെ സമാധി സ്ഥലമായ സ്മൃതിസ്ഥലിൽ നിന്ന് വളർത്തുമകൾ നമിത ഭട്ടാചാര്യയും നമിതയുടെ മകൾ നിഹാരികയും ചിതാഭസ്മം കുടത്തിൽ ശേഖരിച്ചു. തുടർന്ന് റോഡ് മാർഗം പ്രേം ആശ്രമത്തിൽ എത്തിച്ച ചിതാഭസ്മം ഹരിദ്വാറിലേക്ക് കൊണ്ടു പോയി. യമുന, താപ്തി അടക്കമുള്ള നദികളിലും ചിതാഭസ്നമം നിമഞ്ജനം ചെയ്യും.
ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
#WATCH: Late #AtalBihariVajpayee's daughter Namita immerses his ashes in Ganga river at Har-ki-Pauri in Haridwar. Granddaughter Niharika, Home Minister Rajnath Singh and BJP President Amit Shah also present. #Uttarakhand pic.twitter.com/ETBCsAF3Dp
— ANI (@ANI) August 19, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.