ന്യൂഡൽഹി: പുതിയ അധ്യയനവർഷം മുതൽ രാജ്യത്തെ യൂനിവേഴ്സിറ്റികളും കോളജുകളും ഫീസ് പണമായി സ്വീകരിക്കരുതെന്ന് നിർദേശം. ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഫീസ് ഒടുക്കുന്നത് ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് മാത്രമാണെന്ന് ഉറപ്പാക്കാൻ ആവശ്യമായ നിർദേശം നൽകണമെന്ന് കേന്ദ മാനവവിഭവശേഷി മന്ത്രാലയം യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷനോട് ആവശ്യപ്പെട്ടു.
വിദ്യാർഥിഫീസ്, പരീക്ഷഫീസ്, ശമ്പളം, കച്ചവടസ്ഥാപനങ്ങളുമായുള്ള ഇടപാടുകൾ തുടങ്ങിയവയൊക്കെയും ഒാൺലൈനാേയാ ഡിജിറ്റൽ സംവിധാനമുപയോഗിച്ചോ മാത്രമേ നടത്താവൂ. ഹോസ്റ്റലുകളിൽ വിദ്യാർഥികൾക്കു നൽകുന്ന സേവനങ്ങൾക്കും പണമൊടുക്കൽ ഡിജിറ്റലാകണം. കാമ്പസിനകത്തെ കാൻറീനുകൾ, മറ്റു വ്യാപാരസ്ഥാപനങ്ങൾ എന്നിവയെ ‘ഭീം ആപ്’ ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.