​ബാലറ്റ്​ പേപ്പർ സംവിധാനത്തിലേക്ക്​ തിരിച്ചുപോകേണ്ടതില്ല -വീരപ്പമൊയ്​ലി

ന്യൂഡൽഹി: വോെട്ടടുപ്പിൽ ബാലറ്റ് പേപ്പർ തിരച്ചുകൊണ്ടുവരണമെന്ന ആവശയത്തെ എതിർത്ത് കോൺഗ്രസി​െൻറ മുതിർന്ന നേതാവ് വീരപ്പ മൊയ്ലി. ഒരു ഉന്നതാധികാര കമ്മിറ്റി ആവശ്യമാണ്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ആവശ്യത്തിന് പ്രസക്തിയില്ല. അത് പുരോഗതിയുടെ പാതയല്ല. നമ്മൾ ഇനിയും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം നടക്കുന്നുവെന്നും അതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുനർ വിചിന്തനം നടത്തണമെന്നും ആവശ്യെപ്പട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

അതേസമയം, എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു ഘട്ടത്തിൽ ബി.ജെ.പി പോലും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിനെ സംശയിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. പകരം പല സംവിധാനങ്ങളും തങ്ങൾ നിർദേശിച്ചിട്ടുണ്ടെന്നും ചിദംബരം അറിയിച്ചു. വിവിപാറ്റ് (ഉദ്ദേശിച്ച ആൾക്ക് തന്നെയാണ് വോട്ട് വീണതെന്ന് വോട്ടർക്ക് മനസിലാക്കാൻ സഹായിക്കുന്ന യന്ത്രം) ഘടിപ്പിച്ച ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീൻ,  ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനോടൊപ്പം ബാലറ്റ് പേപ്പർ എന്നിവ അടക്കമുള്ളവ പരീക്ഷിക്കാം എന്നതാണ് തങ്ങളുടെ നിർദേശമെന്നും ചിദംബരം പറഞ്ഞു.
 
ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ കൃത്രിമം സാധ്യമാണെന്നതിന് തെളിവുകൾ സഹിതമാണ് പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ മെമ്മോറാണ്ടം സമർപ്പിച്ചത്. അത് കമീഷൻ പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും ചിദംബരം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Veerappa Moily Dismisses Demand to Bring Back Ballot Papers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.