ന്യൂഡൽഹി: ജനാധിപത്യ സ്ഥാപനങ്ങളിലും രാഷ്ട്രീയ പ്രക്രിയകളിലും ജനങ്ങൾക്ക് വിശ്വാസമുണ്ടാകാൻ എം.പിമാർക്കും എം.എൽ.എമാർക്കും പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇതിനായി ഒരു ദേശീയനയം രൂപവത്കരിക്കണമെന്നും രാഷ്ട്രീയ കക്ഷികള്‍ സമവായമുണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപരാഷ്ട്രപതിയായുള്ള ഒരുവർഷത്തെ അനുഭവം വിവരിച്ചുള്ള തെൻറ പുസ്തക പ്രകശാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.തെരഞ്ഞെടുപ്പു സംബന്ധിച്ച പരാതികളില്‍ സമയപരിധിക്കുള്ളില്‍ തീര്‍പ്പുണ്ടാക്കണം. ഇതിനായി ആവശ്യമെങ്കില്‍ ഹൈകോടതികളിലും സുപ്രീംകോടതിയിലും ബെഞ്ചുകള്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.