ന്യൂഡൽഹി: ചീഫ് ജസ്റ്റിസിനെതിരായ കുറ്റവിചാരണക്കുള്ള നോട്ടീസ് തിരക്കിട്ട് തള്ളിയത് നിയമവിരുദ്ധ നടപടിയാണെന്നും സുപ്രീംകോടതിയിൽ ഇത് ചോദ്യം ചെയ്യുമെന്നും നോട്ടീസിലൊപ്പിട്ട രാജ്യസഭ എം.പിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചീഫ് ജസ്റ്റിസിെൻറ സ്വഭാവദൂഷ്യം അന്വേഷിക്കരുതെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതിലൂടെ എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന് വ്യക്തമാകുകയാണെന്ന് സിബൽ ആരോപിച്ചു.
ഉന്നയിച്ച ആരോപണങ്ങളിൽ അവർക്കുതന്നെ തീർച്ചയില്ലെന്ന് പറഞ്ഞാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു ആരോപണം തള്ളിയിരിക്കുന്നത്. ഒാരോ ആരോപണങ്ങൾക്കും വെങ്കയ്യ നായിഡു തന്നെ മറുപടി പറഞ്ഞ് ഭരണഘടനയുടെ 124ാം അനുേച്ഛദമനുസരിച്ച് ചീഫ് ജസ്റ്റിസിെൻറ സ്വഭാവദൂഷ്യം സംശയാതീതമായി തെളിയിക്കേണ്ടതുണ്ടെന്നും ഇവിടെ അതുണ്ടായില്ലെന്നും കൂടി പറഞ്ഞുവെച്ചിരിക്കുന്നു. ചെയർമാൻ ചെയ്തത് നിയമവിരുദ്ധമാണ്. അന്വേഷണത്തിന് മുമ്പ് എങ്ങനെ ഒരു കാര്യം തെളിയിക്കാനാകും. സാേങ്കതികമായി നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നു മാത്രം നോക്കി തീരുമാനെമടുക്കേണ്ട നായിഡു സിറ്റിങ് ജഡ്ജി അടങ്ങുന്ന അന്വേഷണ കമ്മിറ്റിയുണ്ടാക്കി മുൻകൂട്ടി വിധി കൽപിച്ചിരിക്കുകയാണ്. രാജ്യസഭ ചെയർമാന് ഇതിനുള്ള ജുഡീഷ്യൽ അധികാരമില്ല.
കോടതിക്കുള്ളിൽ നടന്ന കാര്യങ്ങൾ പരാതിയായി നോട്ടീസിലുണ്ട്. കോടതിയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജഡ്ജിമാരോട് ചർച്ച ചെയ്യാതെ എങ്ങനെയാണ് വെങ്കയ്യ നായിഡു തീർപ്പിലെത്തിയത്. ഇൗ സ്വഭാവദൂഷ്യം അന്വേഷിക്കരുതെന്ന് സർക്കാർ ആഗ്രഹിക്കുന്നു.
സി.ബി.െഎ അവരെ അറിയിച്ചിട്ടുണ്ടാകും. അവർ ഇൗ വിവരങ്ങളെ ഭയക്കുന്നുണ്ട്. ഒരു കേസ് തീർപ്പാക്കാൻ ദിവസങ്ങൾ എടുക്കുമെന്നിരിക്കേ ഇത്ര ധൃതിയിൽ നായിഡു കുറ്റിവിചാരണ പ്രമേയത്തിനുള്ള നോട്ടീസിൽ തീർപ്പ് കൽപിച്ചതെങ്ങനെയാണെന്നും സിബൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.