ന്യൂഡൽഹി: ജനസംഖ്യാനുപാതം കൂടി പരിഗണിച്ചാണ് ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ള സ്കോളർഷിപ്പുകളും മറ്റ് അവസരങ്ങളും നൽകിവരുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ലോക്സഭയിൽ ടി.എൻ. പ്രതാപൻ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ മുസ്ലിം, ക്രിസ്ത്യൻ, ജൈന, സിഖ്, ബുദ്ധ, പാഴ്സി മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രീ മെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ വിവിധ സ്കോളർഷിപ് പദ്ധതികളാണ് നൽകിവരുന്നത്. മുസ്ലിം വിഭാഗത്തിെൻറ സ്ഥിതി പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറയും ന്യൂനപക്ഷ ക്ഷേമത്തിനായി ചിട്ടപ്പെടുത്തിയ പ്രധാനമന്ത്രിയുടെ 15ഇന പരിപാടിയുടെയും അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ശാക്തീകരണ പദ്ധതികൾ നടപ്പാക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക ക്ഷേമവും ആനുകൂല്യങ്ങൾ ലഭ്യമാക്കലും അടക്കമുള്ള വിഷയങ്ങൾ മന്ത്രാലയം നോഡൽ ഓഫിസർമാർ മുഖേന പരിശോധിച്ചുവരുന്നുണ്ട്. 2014-15 മുതൽ 2019- 20 വരെയുള്ള കാലഘട്ടത്തിൽ 3.85കോടിയുടെ പ്രീ-പോസ്റ്റ് മെട്രിക്, മെട്രിക് കം മീൻസ് സ്കോളർഷിപ്പുകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.