ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിൽ 30 വർഷം സേവനം അനുഷ്ടിച്ച മുതിർന്ന സൈനികനോട് ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ആവശ്യപ്പെട്ട് വിദേശികൾക്കായുള്ള ട്രൈബ്യുണൽ.
അസം സ്വദേശിയായ മുഹമ്മദ് അസ്മൽ ഹോഖിനാണ് ഫോറിനേഴ്സ് ൈട്രബ്യൂണലിെൻറ നോട്ടീസ് ലഭിച്ചിരിക്കുന്നത്. 30 വർഷത്തെ സൈനിക സേവനത്തിനു ശേഷം ജൂനിയർ കമാൻഡൻറ് ഒാഫീസറായി വിരമിച്ച അസ്മലിനെ സംശയിക്കേണ്ട സമ്മതിദായകെൻറ വിഭാഗത്തിലാണ് ട്രൈബ്യൂണൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ ട്രൈബ്യൂണൽ മുമ്പാെക സമർപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒക്ടോബർ 13ന് പ്രാദേശിക ട്രൈബ്യുണലിന് മുമ്പാകെ ഹാജരാകണം. 1971 ൽ മതിയായ രേഖകളില്ലാതെ ഇന്ത്യയിലേക്ക് കടന്നയാളാണ് അസ്മൽ എന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്.
എന്നാൽ 30 വർഷം സൈനിക സേവനം നടത്തിയയാളാണ് താനെന്ന് അസ്മൽ പറഞ്ഞു. വിേദശിയാണെന്ന് സംശയിക്കുന്നതായി കാണിച്ച് 2012ലും തനിക്ക് നോട്ടീസ് ലഭിച്ചിരുന്നു. അന്ന് എല്ലാ രേഖകളും ട്രൈബ്യൂണൽ മുമ്പാെക സമർപ്പിക്കുകയും കോടതി തെന്ന ഇന്ത്യൻ പൗരനാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ്. വീണ്ടും എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നതെന്ന് അസ്മൽ േചാദിച്ചു. ഒരു യഥാർഥ ഇന്ത്യൻ പൗരനെ ഇത്തരത്തിൽ ഉപദ്രവിക്കരുതെന്ന് പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും അപേക്ഷിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.