ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർന്ന വി.എച്ച്​.പി​ നേതാവ് അറസ്റ്റില്‍

മംഗളൂരു: ക്ഷേത്രങ്ങളിൽ കവര്‍ച്ച ​നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവ് പിടിയില്‍. ഉള്ളാളിലെ വി.എച്ച്.പി കണ്‍വീനര്‍ മോന്തേപദവിലെ താരാനാഥിനെയാണ്​ (33) കൊണാജെ പൊലീസ് അറസ്റ്റ്​ ചെയ്തത്.

സ്​കൂട്ടർ മോഷ്​ടിച്ച കേസിൽ അറസ്റ്റിലായ ഇദ്ദേഹത്തെ കൂടുതൽ​ ചോദ്യം ചെയ്​തപ്പോഴാണ്​ ക്ഷേത്ര കവർച്ചയുടെ വിവരങ്ങൾ പുറത്തുവന്നത്​. മഞ്ചനാടി മോന്തെപദവിലെ ബദറുൽ മുനീറിന്‍റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടറാണ്​ ഇയാൾ മോഷ്​ടിച്ചത്​. സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്​ഥാനത്തിൽ ഞായറാഴ്ച അർധരാത്രി താരാനാഥിനെ പിടികൂടുകയായിരുന്നു.

മഞ്ചനാടി ക്ഷേത്രത്തിലെ ഭണ്ഡാരം കടത്തിക്കൊണ്ടുപോയതുള്‍പ്പെടെ രണ്ടിടങ്ങളിൽ കവര്‍ച്ച നടത്തിയത് താനാണെന്ന് താരനാഥ് പൊലീസിനോട് സമ്മതിച്ചു. ഈ കവര്‍ച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്​.

അടുത്തിടെ പ്രദേശത്ത്​ കൂടുതൽ ക്ഷേത്രങ്ങളിൽ മോഷണം നടന്നിട്ടുണ്ട്​. ഇതിന്​ പിന്നിൽ പൊലീസ്​ ഇയാളുടെ പങ്ക് സംശയിക്കുന്നുണ്ട്​. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. 

അതേസമയം, ഇയാൾക്ക്​ ബജ്​റംഗ്​ദളുമായോ വി.എച്ച്​.പിയുമായോ ബന്ധമില്ലെന്ന്​ ഭാരവാഹികൾ പറഞ്ഞു. മുമ്പ്​ ഇയാൾ ലോക്കൽ യൂനിറ്റ്​ കൺവീനറായിരുന്നു. എന്നാൽ, പെരുമാറ്റ ദൂഷ്യത്തിന്‍റെ പേരിൽ പുറത്താക്കുകയായിരുന്നു​െവന്ന്​ ഇവർ പറഞ്ഞു.

Tags:    
News Summary - VHP leader arrested for looting temple treasures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.