ലണ്ടൻ: ഇന്ത്യയിൽ 9,000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി നാടുവിട്ട മദ്യരാജാവ് വിജയ് മല്യ ലണ്ടനിൽ വീണ്ടും അറസ്റ്റിലായി. എന്നാൽ, ഉടൻതന്നെ ജാമ്യം ലഭിച്ചു. ഇൗ വർഷം ഇത് രണ്ടാം തവണയാണ് മല്യ ലണ്ടനിൽ അറസ്റ്റിലാകുന്നത്. കഴിഞ്ഞ ഏപ്രിലിൽ സ്കോട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) മല്യയുടെ കള്ളപ്പണ തട്ടിപ്പുമായി ബന്ധപ്പെട്ട് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ പുതിയ സത്യവാങ്മൂലത്തിെൻറ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച അറസ്റ്റുണ്ടായതെന്ന് യു.കെ ക്രൗൺ പ്രോസിക്യൂഷൻ സർവിസ് (സി.പി.എസ്) അറിയിച്ചു. ഇന്ത്യ ഗവൺമെൻറിന് പകരക്കാരായാണ് സി.പി.എസ് മല്യക്കെതിരെ കേസ് വാദിക്കുന്നത്. 61കാരനായ മല്യ നിലവിൽ മെട്രോപൊളിറ്റൻ പൊലീസിെൻറ ജാമ്യത്തിലാണ്.
2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. എസ്.ബി.െഎയുടെ നേതൃത്വത്തിലെ 17 ബാങ്കുകളടങ്ങുന്ന കൺസോർട്യത്തിൽനിന്ന് കിങ്ഫിഷർ എയർലൈൻസിനുവേണ്ടി 9,000 കോടിയുടെ വായ്പ എടുത്ത് തിരിച്ചടക്കാതെ മുങ്ങുകയായിരുന്നു. ഇൗ തുകയുടെ വലിയൊരുഭാഗം മല്യ സ്വന്തം ഉടമസ്ഥതയിലുള്ള കടലാസ് കമ്പനികളിലേക്ക് വഴിമാറ്റിയെന്ന് സി.ബി.െഎയും ഇ.ഡിയും കെണ്ടത്തിയിരുന്നു. അമേരിക്ക, സ്വിറ്റ്സർലൻഡ്, ലണ്ടൻ, ഫ്രാൻസ്, അയർലൻഡ് എന്നീ രാജ്യങ്ങളിലായാണ് ഇത്തരം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതെന്നും കണ്ടെത്തുകയുണ്ടായി.
കള്ളപ്പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ കോടതികളിൽ ഹാജരാകണമെന്ന അന്വേഷണ ഏജൻസികളുടെ ആവശ്യത്തിന് മല്യ ഇതുവരെ വഴങ്ങിയിട്ടില്ല. വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികൾ ത്വരിതപ്പെടുത്താനുള്ള തയാറെടുപ്പിലാണ് സി.ബി.െഎയും ഇ.ഡിയും. അതിനായി രണ്ട് ഏജൻസികളുടെയും കേസുകൾ ഒന്നാക്കി കുറ്റപത്രം സമർപ്പിക്കാനാണ് ആലോചന. കിട്ടാക്കടത്തിെൻറ പേരിൽ ആറിലേറെ കോടതി വാറൻറുകൾ മല്യയുടെ പേരിൽ ഇന്ത്യയിലുണ്ട്.
ഇരുരാജ്യങ്ങളും തമ്മിലെ കുറ്റവാളി കൈമാറ്റ കരാറിെൻറ അടിസ്ഥാനത്തിൽ മല്യയെ െകെമാറണമെന്നും ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം സ്കോട്ലൻഡ് യാർഡ് പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറൻറിൽ ഡിസംബർ നാലിന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ വാദം തുടങ്ങും. കള്ളപ്പണ തട്ടിപ്പ് കേസിൽ മല്യക്കും കൂട്ടാളികൾക്കുമെതിരെ ഇ.ഡി മുംബൈ കോടതിയിൽ നേരത്തേ കുറ്റപത്രം നൽകിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.