ഇന്ത്യയിലേക്ക് വരില്ലെന്ന് വിജയ് മല്യ

ന്യൂഡൽഹി: ഇന്ത്യയിലേക്ക് മടങ്ങി വരില്ലെന്ന് സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ലാത്തതിനാൽ ബ്രിട്ടനില്‍ത്തന്നെ തുടരും. തന്നെ കൈമാറണമെന്ന് പറയാൻ ഇന്ത്യക്ക് അധികാരമില്ല. കോണ്‍ഗ്രസും ബി.ജെ.പിയും തന്നെ പന്തു തട്ടുന്നു. സിവില്‍ കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്ര സര്‍ക്കാറിന്‍റെ താല്‍പര്യ പ്രകാരമാണെന്ന് വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിൽ നിന്ന് കടന്നു കളഞ്ഞ മല്യയെ കൈമാറാന്‍ ഇന്ത്യ-ബ്രിട്ടന്‍ ചര്‍ച്ച തുടരുന്നതിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

വിവിധ ബാങ്കുകളിൽ നിന്ന്​ 9000 കോടി കടമെടുത്ത്​ രാജ്യം വിട്ട വിജയ്​ മല്യയെ ​ൈ​കമാറാൻ തയാറാണെന്ന്​ കഴിഞ്ഞ ദിവസം ബ്രിട്ടൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു. മല്യയെ സംബന്ധിച്ച്​ രേഖകളും ബ്രിട്ടൻ ഇന്ത്യയോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. വായ്​പ നൽകിയ ബാങ്കുകളെ വഞ്ചിച്ച്​ 2016ലാണ്​ മല്യ രാജ്യം വിട്ടത്​.  മല്യയെ മടക്കി കൊണ്ടുവരാനുള്ള കോടതി ഉത്തരവ്​ ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന്​ കൈമാറിയിരുന്നു. മല്യ ഇപ്പോൾ ബ്രിട്ടനിലാണ്​ ഉള്ളതെന്നാണ്​ അന്വേഷണ എജൻസികളുടെ കണക്ക്​ കൂട്ടൽ.

കുറ്റവാളികളെ കൈമാറുന്നത്​ സംബന്ധിച്ച്​ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നിലവിൽ കരാറുണ്ട്​. കരാറി​​െൻറ അടിസ്ഥാനത്തിൽ വിജയ്​ മല്യയെ കൈമാറണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ബ്രിട്ടീഷ്​ പ്രധാനമന്ത്രി തേരാസ മെയുടെ സന്ദർശന വേളയിൽ മല്യയുൾപ്പടെ 60 കുറ്റവാളികളെ കൈമാറണമെന്ന്​ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 16 പ്രതികളെ കൈമാറണമെന്ന്​ ആവശ്യം ബ്രിട്ടനും ഉയർത്തിയിരുന്നു.

Tags:    
News Summary - vijay mallya not back to india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.