മുംബൈ: ഐ.ഡി.ബി.ഐ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ കേസില്‍ വിവാദ വ്യവസായി വിജയ് മല്യക്കെതിരെ സി.ബി.ഐ കോടതി ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. യു.കെയില്‍ ഒളിവില്‍ കഴിയുന്ന മല്യയെ തിരികെയത്തെിക്കാനാണ് ശ്രമമെന്ന് കാണിച്ച് സി.ബി.ഐ നല്‍കിയ സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി മല്യക്കെതിരെ ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്.
യു.കെയില്‍ മല്യയുടെ താമസസ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ നയതന്ത്രതലത്തിലൂടെയായിരിക്കും വാറണ്ട് മല്യക്ക് കൈമാറുകയെന്ന് സി.ബി.ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കേസില്‍ ജനുവരി 24ന് ഒമ്പത് പേര്‍ക്കെതിരെ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു.
നേരത്തേ അറസ്റ്റിലായ ബാങ്കിന്‍െറ മുന്‍ ചെയര്‍മാന്‍ യോഗേഷ് അഗര്‍വാള്‍, കിങ്ഫിഷര്‍ മുന്‍ സി.എഫ്.ഒ എ. രഘുനാഥന്‍, ഐ.ഡി.ബി.ഐ എക്സിക്യൂട്ടിവുകളായ ഒ.വി. ബണ്ടല്ലു, എസ്.കെ.വി. ശ്രീനിവാസന്‍, ആര്‍.എസ്. ശ്രീധര്‍, ബി.കെ. ബന്ദ്ര, കിങ്ഫിഷര്‍ ഉദ്യോഗസ്ഥരായ ശൈലേഷ് ബ്രോക്ക്, എ.സി. ഷാ, അമിത് നട്കര്‍ണി എന്നിവര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കിങ്ഫിഷറിന് 1,300 കോടി രൂപ വായ്പയായി നല്‍കിയെന്നാണ് സി.ബി.ഐ കണ്ടത്തെിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.