ന്യൂഡൽഹി: റെയിൽേവ വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് അതേ റൂട്ടിലെ മറ്റ് ട്രെയിനുകളിൽ റിസർവേഷൻ തരപ്പെടുത്തുന്ന പദ്ധതി ‘വികൽപ്’ പദ്ധതിക്ക് തുടക്കമായി. ഏപ്രിൽ ഒന്നു മുതലാണ് പദ്ധതി നടപ്പിൽവരുക. ഒാൺലൈൻ ആയി എടുക്കുന്ന ടിക്കറ്റുകൾക്കാണ് ആദ്യഘട്ടത്തിൽ ഇൗ സൗകര്യം ലഭിക്കുക. പിന്നീട് കൗണ്ടർ ടിക്കറ്റുകൾക്ക് ബാധകമാക്കും. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ അതേ റൂട്ടിൽ 12 മണിക്കൂറിനിടെ ഒാടുന്ന മറ്റു ട്രെയിനുകളിലേക്ക് ബുക്കിങ് ഒാേട്ടാമാറ്റിക് ആയി മാറ്റി നൽകും. ഇക്കാര്യം എസ്.എം.എസ് വഴി അറിയിക്കും.
രണ്ടാമത്തെ ട്രെയിനിൽ ബെർത്ത് കാലി ഉണ്ടെങ്കിൽ മാത്രമാണ് ഇങ്ങനെ മാറ്റം ലഭിക്കുക. മാറ്റം കിട്ടിയ ട്രെയിനിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ യാത്രക്കാരന് ടിക്കറ്റ് കാൻസൽ ചെയ്യാം. എന്നാൽ, കാൻസലേഷൻ ചാർജുകൾ നൽേകണ്ടി വരും. സാധാരണ ട്രെയിനുകളിൽ ടിക്കറ്റെടുത്തവർക്ക് രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമിയം ട്രെയിനുകളിലേക്ക് മാറ്റം ലഭിച്ചാൽ ടിക്കറ്റ് നിരക്കിലെ അധിക ചാർജ് നൽകേണ്ടതില്ല. അതുപോലെ പ്രീമിയം ട്രെയിനുകളിലേക്ക് ടിക്കറ്റെടുത്ത് സാധാരണ ട്രെയിനുകളിലേക്ക് മാറ്റം കിട്ടിയവർക്ക് ടിക്കറ്റിലെ നിരക്കിലെ അന്തരം മടക്കി നൽകുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.