വികാസ് സ്വരൂപ് കാനഡയിലെ ഹൈകമീഷണര്‍

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപിനെ കാനഡയിലെ ഇന്ത്യന്‍ ഹൈകമീഷണറായി നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലത്തെിക്കാന്‍ സമൂഹമാധ്യമം ഫലപ്രദമായി ഉപയോഗപ്പെടുത്തിയ ഉദ്യോഗസ്ഥനാണ് വികാസ് സ്വരൂപ്. 1986 ഐ.എഫ്.എസ് ബാച്ച് ഓഫിസറായ ഇദ്ദേഹം നേരത്തേ തുര്‍ക്കി, അമേരിക്ക, ഇത്യോപ്യ, ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നയതന്ത്ര ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മുതലാണ് വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്.

അലഹബാദുകാരനായ വികാസ് സ്വരൂപ് അറിയപ്പെടുന്ന എഴുത്തുകാരന്‍ കൂടിയാണ്. ഇദ്ദേഹത്തിന്‍െറ പ്രഥമ നോവലായ ‘ക്യൂ ആന്‍ഡ് എ’യെ ആസ്പദമാക്കിയാണ് ഓസ്കര്‍ പുരസ്കാരം നേടിയ സ്ളംഡോഗ് മില്യനയര്‍ എന്ന ചിത്രമെടുത്തത്. ഈ നോവല്‍ 43 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ആനുകാലിക സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പംക്തി എഴുതാറുണ്ട്. ഗോപാല്‍ ബഗ്ളയാണ് വിദേശകാര്യ മന്ത്രാലയത്തില്‍ വികാസ് സ്വരൂപിന്‍െറ പിന്‍ഗാമി.

 

Tags:    
News Summary - vikas swarup high commissioner in canada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.