പെൺകുട്ടിയെ ബലാൽത്സംഗംചെയ്ത യുവാക്കളെ ഗ്രാമീണർ മർദിച്ച് തീയിട്ടു; ഒരാൾ കൊല്ലപ്പെട്ടു

റാഞ്ചി: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗംചെയ്ത രണ്ട് യുവാക്കളെ ഗ്രാമീണർ മർദിച്ചശേഷം തീയിട്ടു; ഒരാൾ കൊല്ലപ്പെട്ടു. മറ്റൊരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഗുംല ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗംചെയ്ത വിവരമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും സമീപത്തെ ഗ്രാമത്തിൽനിന്നാണ് യുവാക്കളെ പിടികൂടിയത്.

ഇവരെ പെൺകുട്ടിയുടെ ഗ്രാമത്തിൽ കൊണ്ടുവന്ന് മർദിച്ചശേഷമാണ് ആൾക്കൂട്ടം തീയിട്ടത്. രണ്ടുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. യുവാക്കളുടെ ബൈക്കും ഗ്രാമീണർ തീയിട്ടു.

Tags:    
News Summary - Villagers beat up and set fire to a youth who raped girl in Jharkhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.