ഖേൽരത്നയടക്കം അവാർഡുകൾ കർത്തവ്യപഥിൽ ഉപേക്ഷിച്ച് വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: ഖേൽരത്ന പുരസ്കാരവും അർജുന അവാർഡും വഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. പ്രധാനമന്ത്രിയുടെ ഓഫീസായ കർത്തവ്യ പഥിലേക്കുള്ള വഴിയിലാണ് പുരസ്കാരങ്ങൾ ഉപേക്ഷിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ പുരസ്കാരങ്ങൾ ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെങ്കിലും പൊലീസ് തടഞ്ഞതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പുരസ്കാരങ്ങൾ ഉപേക്ഷിച്ചതിനൊപ്പം പ്രധാനമന്ത്രിക്ക് തുറന്ന കത്തും വിനേഷ് ഫോഗട്ട് എഴുതിയിട്ടുണ്ട്.

തനിക്ക് ലഭിച്ച ഖേൽരത്ന അവാർഡും അർജുന പുരസ്കാരവും ഇനിയും കൈയിൽവെക്കുന്നതിൽ അർഥമില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വിനേഷ് ഫോഗട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ സ്ത്രീകളും ബഹുമാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് പുരസ്കാരങ്ങൾ തിരിച്ചു നൽകുകയാണ്. ഇനിയും ഈ പുരസ്കാരങ്ങൾ തനിക്കൊരു ബാധ്യതയാവരുതെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.

നേരത്തെ ബജ്രംഗ് പൂനിയയും പുരസ്കാരം തിരി​കെ നൽകിയിരുന്നു. പത്മശ്രീ പുരസ്കാരമാണ് തിരികെ നൽകിയത്. പ്രതിഷേധത്തിന്റെ ഭാഗമായി സാക്ഷിമാലിക് ഗുസ്തി കരിയർ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷന്റെ അടുത്ത അനുയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി താരങ്ങൾ രംഗത്തെത്തിയത്.

Tags:    
News Summary - Vinesh Phogat leaves Arjuna, Khel Ratna Awards on Kartavya Path pavement, stopped before PMO in New Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.