ദിസ്പുർ: അസമിൽ പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടെന്ന് ആരോപിച്ച് പ്രദേശവാസികളുടെ പ്രതിഷേധം. അസമിലെ നാഗോൺ ജില്ലയിലാണ് സംഭവം.
കോവിഡ് 19 കർഫ്യൂ ലംഘിച്ചതിന് പൊലീസ് മർദിച്ച യുവാവ് മരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.
യുവാവിന്‍റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ച പ്രദേശവാസികൾ സ്റ്റേഷനിലേക്ക് കല്ലെറിയുകയും ചെയ്തു. ആക്രമണത്തിൽ പൊലീസ് വാഹനങ്ങളും തകർന്നു.
ഗെരേകി ഗ്രാമത്തിലെ ഷോയ്ബ് അക്തറാണ് കഴിഞ്ഞദിവസം മരിച്ചത്. ലോക്ഡൗൺ ലംഘിച്ച് യുവാക്കൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു. പൊലീസ് ഇവരെ മർദ്ദിക്കുകയും അടിച്ചോടിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അക്തർ പിന്നീട് മരിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.
അതേസമയം, അനധികൃതമായി ബെറ്റ് വെക്കുന്നതിനിടെ പൊലീസിനെ കണ്ടതോടെ അവർ ഓടി രക്ഷെപ്പടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം.
സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് പ്രദേശവാസികൾ ആവശ്യെപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.