ശബ്ദതടസം അനുഭവപ്പെട്ട് പ്രാസംഗിക; വെള്ളം നൽകി നിർമല സീതരാമൻ -വിഡിയോ വൈറൽ

ന്യുഡൽഹി: ശബ്ദതടസ്സം അനുഭവപ്പെട്ട പ്രാസംഗികക്ക് കുടിക്കാനായി വെള്ളം നൽകുന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ വൈറലാകുന്നു. പ്രസംഗത്തിനിടെ ശബ്ദതടസ്സം അനുഭവപ്പെട്ട നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ പത്മജ ചുണ്ടൂരിനാണ് നിർമ്മല സീതാരാമൻ വെള്ളം നൽകിയത്. എൻ.എസ്.ഡി.എല്ലിന്റെ രജതജൂബിലി ആഘോഷ പരിപാടികൾക്കിടെയാണ് സംഭവം.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനടക്കമുളളവർ സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ പങ്കുവെച്ചു. പ്രസംഗത്തിനിടെ പത്മജ സംസാരം നിർത്തുന്നതും വെള്ളത്തിനായി ആംഗ്യം കാണിക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇക്കാര്യം ശ്രദ്ധയിൽപെട്ട നിർമ്മല സീതാരാമൻ പത്മജക്ക് വാട്ടർബോട്ടിൽ നൽകുന്നതും പത്മജ നന്ദി പറയുന്നതും വിഡിയോയും കാണാം.

നിറഞ്ഞ കൈയ്യടിയോടെയാണ് സദസ് ഈ നടപടി വരവേറ്റത്. വിദ്യാർഥികൾക്കായി എൻ.എസ്‌.ഡി.എല്ലിന്റെ നിക്ഷേപക ബോധവൽക്കരണ പദ്ധതിയായ 'മാർക്കറ്റ് കാ ഏകലവ്യ' പരിപാടിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്തു.

Tags:    
News Summary - Viral: Official Asked For Water Mid-Speech. Enter Nirmala Sitharaman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.