വൃത്തിയിൽ  ഒന്നാമത്​ വിശാഖപട്ടണം റെയിൽവേ സ്​റ്റേഷൻ 


ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ 75 റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളി​ൽ   വൃ​ത്തി​യി​ൽ  ഒ​ന്നാ​മ​ത്​ വി​ശാ​ഖ​പ​ട്ട​ണം. തി​ര​ക്കു​ണ്ടെ​ങ്കി​ലും   അ​ഴ​ക്കു​പു​ര​ണ്ട സ്​​റ്റേ​ഷ​ൻ എ​ന്ന ദു​ഷ്​​പേ​രാ​ണ്​ ബീ​ഹാ​റി​െ​ല ദ​ർ​ബ​ങ്ക  സ​്​​റ്റേ​ഷ​നു​ള്ള​ത്. വി​ശാ​ഖ​പ​ട്ട​ണം ക​ഴി​ഞ്ഞാ​ൽ  ശു​ചി​ത്വ​ത്തി​ൽ  ര​ണ്ടാം സ്​​ഥാ​നം സെ​ക്ക​ന്ത​രാ​ബാ​ദി​നാ​ണ്​- ക്വാ​ളി​റ്റി കൗ​ൺ​സി​ൽ ഒാ​ഫ്​ ഇ​ന്ത്യ ത​യാ​റാ​ക്കി​യ ​  ​ സ​ർ​വേ റി​പ്പോ​ർ​ട്ട്​  റെ​യി​ൽ​വേ മ​ന്ത്രി   സു​രേ​ഷ്​ പ്ര​ഭു​വാ​ണ്പു​റ​ത്തു വി​ട്ട​ത്. വൃ​ത്തി​യി​ൽ ജ​മ്മു​വാ​ണ്​ മൂ​ന്നാം സ്​​ഥാ​ന​ത്ത്.  എ​ന്നാ​ൽ 39ാം സ്​​ഥാ​ന​ത്താ​ണ്​ ഡ​ൽ​ഹി. 

പ്ലാ​റ്റു​േ​ഫാ​മു​ക​ളി​ൽ ശ​ു​ചി​ത്വ​മു​ള്ള  ടോ​യ്​​ല​റ്റ്,  വൃ​ത്തി​യു​ള്ള പാ​ത​ക​ൾ, ച​വ​റ്റു​കൊ​ട്ട​ക​ൾ തു​ട​ങ്ങി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ച്ചാ​ണ്​ സ​ർ​വേ ന​ട​ത്തി​യ​ത്.  ‘സ്വഛ്​ ​റെ​യി​ൽ’ കാ​മ്പ​യി​നി​​െൻറ ഭാ​ഗ​മാ​യി  മൂ​ന്നാ​മ​ത്​ സ​ർ​വേ​യാ​ണി​ത്.  
എ​ല്ലാ സ്​​റ്റേ​ഷ​നു​ക​ളും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ ക​​ഴി​യ​ണം.  ക​ഴി​ഞ്ഞ സ​ർ​വേ​യി​ൽ മോ​ശ​മാ​യി ക​ണ്ട പ​ല സ​്​​റ്റേ​ഷ​നു​ക​ളും  ശു​ചി​ത്വ​ത്തി​ൽ  ഭേ​ദ​പ്പെ​ട്ടി​ട്ടു​ണ്ട്. നാ​ലാം സ്​​ഥാ​ന​ത്ത്​ വി​ജ​യ​വാ​ഡ​യും അ​ഞ്ചാം സ്​​ഥാ​ന​ത്ത്.​ആ​ന​ന്ദ്​  വി​ഹാ​റു​മു​ണ്ട്.​  ബം​ഗ​ളൂ​രു  പ​ത്താം സ്​​ഥാ​ന​ത്തു​ണ്ട്. നി​സാ​മു​ദ്ദീ​നും ഒാ​ൾ​ഡ്​ ഡ​ൽ​ഹി​യും യ​ഥാ​ക്ര​മം 23,  24  സ്​​ഥാ​ന​ത്താ​ണു​ള്ള​ത്. 

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വ​ര​ണാ​സി​ക്ക്​   14ാം റാ​ങ്കാ​ണു​ള്ള​ത്. ​407 സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി​രു​ന്നു​ സ​ർ​വേ. യാ​ത്ര​തി​ര​ക്കി​ൽ എ. ​വ​ൺ ഗ്രേ​ഡി​ൽ 75 സ്​​റ്റേ​ഷ​നു​ക​ളും എ  ​കാ​റ്റ​ഗ​റി​യി​ൽ 332 ഉം ​ആ​ണു​ള്ള​ത്. എ. ​വ​ൺ ഗ്രേ​ഡി​ൽ 75ാം സ്​​ഥാ​ന​ത്താ​ണ്​ ദ​ർ​ബ​ങ്ക. 
 റെ​യി​ൽ​വേ​ക്ക്​ 8000 സ്​​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. യാ​ത്ര വ​രു​മാ​ന​ത്തി​ൽ എ.​ബി.​സി.​ഡി, ഇ , ​എ​ഫ്​ എ​ന്നി​ങ്ങ​നെ  സ​്​​റ്റേ​ഷ​നു​ക​ളെ ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.  വ​ർ​ഷം 50 കോ​ടി രൂ​പ​ക്ക്​്​ മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​താ​ണ്​ ​ എ-​വ​ൺ. 

Tags:    
News Summary - vishakapatanam railway station number one in cleanliness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.